മുസാഫർനഗർ: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേർന്നു പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാൻദർവാലി ഗ്രാമത്തിലാണ് സംഭവം. മരുന്നുവാങ്ങാനുള്ള പണം എടുക്കാനായി ബാങ്കിലേക്ക് പോയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം സംഘം കടന്നുകളഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചു.