ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും  പരാമര്‍ശിച്ച മോദിക്കെതിരെ നടപടി സൂചന നല്‍കി തെരഞ്ഞെടുപ്പു കമ്മീഷന്‍  

183 0

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും  പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളെ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയാല്‍  തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് നടപടി സ്വീകരിക്കും.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ആദ്യമായി പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും രാഷ്ട്രീയ വിഷയമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കുമാകട്ടെ നിങ്ങളുടെ വോട്ടുകള്‍ എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ന്നും  നിരവധി വേദികളില്‍ മോദി സൈനിക നടപടി സര്‍ക്കാറിന്റെ നേട്ടമാണെന്ന തരത്തില്‍ സംസാരിച്ചിരുന്നു.

Related Post

രാ​ജ​സ്ഥാ​നില്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​ക​ള്‍

Posted by - Dec 14, 2018, 08:40 am IST 0
ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ഏ​തെ​ങ്കി​ലും ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​ക​ള്‍. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യു​ള്ള അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്…

പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: അലഹബാദ് ഹൈക്കോടതി

Posted by - Jan 21, 2020, 03:36 pm IST 0
അലഹബാദ്: പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല. നിസ്‌കാര സമയത്ത് ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ…

യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍

Posted by - Sep 16, 2019, 08:56 am IST 0
ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി…

പൗരത്വ നിയമം പിൻവലിക്കില്ലെന്ന് അമിത് ഷാ

Posted by - Jan 21, 2020, 08:09 pm IST 0
ലക്‌നൗ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികൾ കുറെ കണ്ടിട്ടുള്ളതാണെന്നും ഇതിൽ ഭയപ്പെടുന്നില്ലെന്നും…

Leave a comment