വോട്ടുചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്  

240 0

കൊച്ചി: കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ റീ പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട സാഹചര്യത്തിലാണ് റീ പോളിംഗ് നടത്തുന്നത്. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പോളിംഗ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.

കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ അധിക വോട്ടുകള്‍ കണ്ടെത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം പരിശോധിക്കുന്നതിനിടയിലായിരുന്നു വ്യത്യാസം കണ്ടത്. ആകെ പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരാതി നല്‍കിയതോടെ കളക്ടര്‍ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് മുന്നണിയിലേയും പ്രതിനിധികള്‍ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ആകെ 215 വോട്ടര്‍മാരാണ് കളമശ്ശേരി 83-ാം നമ്പര്‍ ബൂത്തില്‍ പോള്‍ ചെയ്തത്. അവസാനം എണ്ണിയപ്പോള്‍ 258 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് കാണിച്ചത്.

Related Post

ശബരിമല കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിക്ക്  ജാമ്യം

Posted by - Apr 11, 2019, 04:03 pm IST 0
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ്…

ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

Posted by - Apr 17, 2018, 06:13 pm IST 0
ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി

Posted by - Mar 8, 2018, 12:50 pm IST 0
 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി  വൻ വിവാദത്തിനു വഴിതെളിച്ച തടവുകാരുടെ മോചന പട്ടിക സർക്കാർതന്നെ തിരുത്തി.ടി പി വധക്കേസിലെ പ്രതികളെയും ചന്ദ്രബോസ് വധക്കേസിലെ പ്രതികളെയും വിട്ടയക്കാനുള്ള…

പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - Sep 21, 2018, 07:06 am IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധ. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന്…

രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST 0
തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍…

Leave a comment