ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി  

172 0

ചെന്നൈ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ നിരോധനം നീക്കിയിരിക്കുന്നത്. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയത്.

ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിര്‍ദ്ദേശം. അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് 54 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ മാത്രമുള്ളത്. അശ്ശീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പ് പിന്‍വലിക്കുകയായിരുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെ മാതൃക കമ്പനിയായ ബൈറ്റ് ഡാന്‍സ് പുനപരിശോധന ഹര്‍ജി നല്‍കിയത്. നിരോധനത്തെതുടര്‍ന്ന് ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലാണെന്നും കമ്പനി അറിയിച്ചിരുന്നു.

Related Post

കശ്മീർ  പ്രശ്നപരിഹാരത്തിനായി  സഹായിക്കാമെന്ന് ട്രംപ്

Posted by - Sep 10, 2019, 10:27 am IST 0
വാഷിംഗ്ടൺ : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ പ്രശ്നത്തിൽ പരിഹാരത്തിനായ്  താൻ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ്.  കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ട്രംപ് ഇത്തരത്തിൽ ഇന്ത്യ-പാക്ക് പ്രശ്നപരിഹാരത്തിന്…

നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

Posted by - Jun 14, 2019, 10:45 pm IST 0
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ്…

ഗീരീഷ് കര്‍ണാട് അന്തരിച്ചു  

Posted by - Jun 10, 2019, 08:13 pm IST 0
ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍…

വാക്‌സീന്‍ നയം മാറ്റി ഇന്ത്യ; വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകള്‍ ഉപയോഗിക്കാം  

Posted by - Apr 13, 2021, 01:03 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഇവിടെ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ ആദ്യം…

ഉറാനിലെ ഒ‌എൻ‌ജി‌സിയിൽ തീ പിടുത്തം 

Posted by - Sep 3, 2019, 10:01 am IST 0
നവി മുംബൈ: നവി മുംബൈയിലെ ഉറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻ‌ജിസി) കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിൽ വലിയ തീപിടുത്തമുണ്ടായി. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ…

Leave a comment