യുഎസില്‍ സിനഗോഗിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി പിടിയില്‍  

112 0

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ സിനഗോഗില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാന്‍ മാര്‍കോസിലെ കാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ജോണ്‍ ഏണസ്റ്റാണ് സിനഗോഗിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെയാണ് ജോണ്‍ ഏണസ്റ്റ് സിനഗോഗിലേക്ക് റൈഫിളുമായി എത്തിയത്. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ ചുറ്റുമുള്ളവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഒരു വൃദ്ധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് പുരുഷന്‍മാര്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരെയും ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും വൃദ്ധയെ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് ശേഷം വിദ്യാര്‍ത്ഥി സ്വന്തം വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
പിറ്റസ്ബര്‍ഗ് സിനഗോഗില്‍ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ വെടിവെപ്പുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജൂതര്‍ക്കെതിരെ ആക്രമണമുണ്ടായത്. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാളുടെ കാറില്‍ നിന്നും മറ്റൊരും കൈത്തോക്കും കണ്ടെത്തിയിട്ടുണ്ട്.

Related Post

ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു

Posted by - Sep 15, 2018, 08:00 am IST 0
വി​ല്‍​മിം​ഗ്ട​ണ്‍: യു​എ​സി​ന്‍റെ കി​ഴ​ക്ക​ന്‍ തീ​ര​ത്ത് ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ തു​ട​രു​മെ​ന്ന്…

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST 0
ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്,…

700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു

Posted by - May 16, 2018, 08:00 am IST 0
ദുബായ്: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.  തടവുകാരെ മോചിപ്പിക്കാനുള്ള നിയമ…

നി​​പ വൈ​​റ​​സ്​ ബാ​​ധ​​: കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ഖത്തര്‍ 

Posted by - Jun 2, 2018, 09:49 am IST 0
ദോ​​ഹ: നി​​പ വൈ​​റ​​സ്​ ബാ​​ധ​​യെ തു​​ട​​ര്‍​​ന്ന് കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് സ്വ​​ദേ​​ശി​​ക​ള്‍​​ക്കും വി​​ദേ​​ശി​​ക​​ള്‍​​ക്കും ഖത്തര്‍ പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തിന്റെ മു​​ന്ന​​റി​​യി​​പ്പ്. കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നും ഖ​​ത്ത​​റി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​ര്‍ ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ നി​​ന്നും…

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

Leave a comment