പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന്  

203 0

പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന്

ആലപ്പുഴ: പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും അബദ്ധം പറ്റിപ്പോയതാണെന്നും കേസില്‍ അറസ്റ്റിലായ അമ്മ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ. ആതിരയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് ചേര്‍ത്തല എഎസ്പി ആര്‍.വിശ്വനാഥ് പറഞ്ഞു. കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴും മര്‍ദ്ദിച്ചതായി പരാതിയുണ്ടായിരുന്നു. അന്ന് പട്ടണക്കാട് പോലീസില്‍ ഭര്‍തൃമാതാവ് പരാതി നല്‍കിയിരുന്നു. പക്ഷേ അന്നത് കേസാക്കിയില്ല. വിഷയം പോലീസ് ഇരുകൂട്ടരെയും വിളിച്ച് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി. 2018 മാര്‍ച്ച് 28-നായിരുന്നു പരാതി. സംഭവം കുടുംബവഴക്കായി കണ്ട് ഇത് പരിഹരിക്കുകയായിരുന്നു. രണ്ട് മാസം മുന്‍പ് പ്രിയയെ മണ്‍വെട്ടി കൊണ്ട് ആക്രമിച്ച കേസില്‍ ആതിര കുഞ്ഞിനൊപ്പം ഒരാഴ്ച ജയിലില്‍ കിടന്നിട്ടുണ്ട്. ഭര്‍തൃവീട്ടുകാരുമായി ആതിര നിരന്തരം വഴക്കിടുമായിരുന്നുവെന്ന് അയല്‍ക്കാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഷാരോണിന്റെ മകള്‍ ആദിഷ ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി അനങ്ങുന്നില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും ആതിരയും ചേര്‍ന്നാണ് ആദിഷയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംശയം തോന്നിയ ഡോക്റ്റര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Post

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കിരീടം  

Posted by - Dec 1, 2019, 05:20 pm IST 0
കാഞ്ഞങ്ങാട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ലക്ക്. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ…

കോൺഗ്രസ് നേതാവ് പി ശങ്കരൻ അന്തരിച്ചു 

Posted by - Feb 26, 2020, 11:39 am IST 0
കോഴിക്കോട്:  സീനിയർ  കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ല്‍ എ.കെ.ആന്റണി…

മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാനിൽ

Posted by - Nov 25, 2019, 03:12 pm IST 0
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍,കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി.  കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍…

പിറവം പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ  ഹൈക്കോടതിഉത്തരവിട്ടു 

Posted by - Sep 20, 2019, 02:58 pm IST 0
കൊച്ചി : പിറവം പള്ളിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ  ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കുന്നതിനാണ്  പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.  കെഎസ് വർഗീസ് കേസിലെ  സുപ്രീം…

കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണും  

Posted by - Feb 26, 2021, 02:18 pm IST 0
ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.…

Leave a comment