കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

104 0

മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.  സര്‍ക്കാരിനോട് ദൈനം ദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ലഫ്. ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് ഭരണപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ഫയലുകള്‍ നിര്‍ബന്ധിച്ച് വാങ്ങരുതെന്നും വിധിയിലുണ്ട്.

മന്ത്രിസഭ നിലനില്‍ക്കുമ്പോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്റെ ദൈനം ദിന ഭരണകാര്യത്തില്‍ ഇടപെടാന്‍ അധികാരം നല്‍കുന്നതാണ് 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ ഇടപെടാനും വേണമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കഴിയും. ഇത് റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് അനുകൂലമായി വിധി പറഞ്ഞത്.

2016-ല്‍ പുതുച്ചേരിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണറായി എത്തിയ കിരണ്‍ ബേദിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.  മന്ത്രിസഭാ തീരുമാനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകള്‍ തടഞ്ഞു വച്ച് ലഫ്. ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി രാജ്ഭവന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ വി. നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

Related Post

വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു

Posted by - Dec 24, 2018, 05:53 pm IST 0
ജാ​ജ​ര്‍: ഹ​രി​യാ​ന​യി​ല്‍ പു​ക​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. റോ​ഹ്ത​ക്-​റെ​വാ​രി ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ള്‍ ബ​സ് ഉ​ള്‍​പ്പെ​ടെ അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ്…

പ്രധാനമന്ത്രിയായശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് മോഡി; ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല  

Posted by - May 18, 2019, 07:46 am IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി…

രണ്ടു ദിവസം ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെ ജിതേന്ദ്ര അവാദ്

Posted by - May 28, 2020, 10:02 pm IST 0
തനിക്ക് കോവിഡ് പിടിപെട്ടതില്‍ തന്റെ ശ്രദ്ധകുറവാണെന്നും ആ അലംഭാവമാണ് തനിക്ക് കോവിഡ് രോഗം പിടിപെടാന്‍ കാരണമെന്നും കോവിഡ് രോഗം പിടിപെട്ട മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞു.…

മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - May 2, 2018, 08:14 am IST 0
ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

Leave a comment