വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ സിനിമയായ മനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അന്‍വര്‍ സാദിഖ് കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തില്‍ വിനീത് എത്തുന്നത് ഒരു ചിത്രകാരന്റെ വേഷത്തിലെന്നാണ് സൂചന. പാലക്കാട് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വികെ പ്രകാശ് ചിത്രത്തില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്.
അപര്‍ണ ദാസാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ദീപക് പറമ്പോള്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, അഹമ്മദ് സിദ്ധിഖ്, വി.കെ. പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോസ് ചക്കാലയ്ക്കല്‍, എ.കെ. സുനില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഏറ്റെടുത്തും ആശംസ നേര്‍ന്നും അജു വര്‍ഗീസും രംഗത്തെത്തിയിട്ടുണ്ട്.