മോദിക്കെതിരെ പത്രിക സമര്‍പ്പിച്ച മുന്‍ ബിഎസ്എഫ് സൈനികന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.  

141 0

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ല. ഇന്ന് തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാണ് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി പരിശോധിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പത്രിക തള്ളണമോ സ്വീകരിക്കണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.

അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ല.

ബിഎസ്എഫ് ജവാന്മാര്‍ക്ക് മോശം ഭക്ഷണം നല്‍കിയതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സൈന്യത്തില്‍ നിന്ന് തേജ് ബഹാദൂര്‍ യാദവ് പുറത്താക്കപ്പെട്ടത്. വാരാണസിയില്‍ എസ്പി- ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Related Post

328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു

Posted by - Sep 13, 2018, 07:35 pm IST 0
ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്.  ആറ് മരുന്നുകള്‍ക്ക്…

ജമ്മുവിൽ കാറിനുള്ളിൽ  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

Posted by - Mar 30, 2019, 05:28 pm IST 0
ദില്ലി: ജമ്മു കശ്മീരില്‍ കാറിനുള്ളിൽ  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ജമ്മു ദേശീയപാതയിലാണ് സ്ഫോടനം ഉണ്ടായത്. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്.  ആർക്കും പരിക്കില്ലെന്നു സേനാ വൃത്തങ്ങൾ…

ബജറ്റ് 2020 : 100 പുതിയ വിമാനത്താവളങ്ങൾ  നിർമ്മിക്കും 

Posted by - Feb 1, 2020, 04:32 pm IST 0
ന്യൂദല്‍ഹി : 2024ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന്  പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്.…

എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു  

Posted by - May 23, 2019, 10:34 am IST 0
ന്യൂഡല്‍ഹി:  എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ…

കാശ്മീരിൽ ഏറ്റുമുട്ടലിൽ 3 പേരെ സൈന്യം വധിച്ചു

Posted by - Oct 22, 2019, 11:58 pm IST 0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോറ മേഖലയിൽ സുരക്ഷാസേനയും, ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇവിടെ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ…

Leave a comment