ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

74 0

ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം. ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു ഇതുവരെ.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും. രാജ്യാന്തര തലത്തില്‍ യാത്രാവിലക്കും ഇനി മസൂദ് അസ്ഹറിനുണ്ടാകും. ഇന്ത്യയുടെ ആവശ്യത്തിന് പുറമെ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലു തവണ മസൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണം, മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ആസൂത്രണം ചെയ്തത് ജെയ്ഷെ തലവനായ മസൂദ് അസ്ഹറായിരുന്നു.

ജയ്ഷെ മുഹമ്മദിനെ 2001 ഒക്ടോബറില്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചെങ്കിലും അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യു.എന്നിന്റെ ഐ.എസ് അല്‍ ക്വയ്ദ ഉപരോധ സമിതിയില്‍ (1267 സമിതി) ചൈന തുടര്‍ച്ചയായി തടയുകയായിരുന്നു. പാകിസ്താനുമായുള്ള ബന്ധവും സാമ്പത്തിക താല്‍പ്പര്യങ്ങളുമാണു ഇന്ത്യയുടെ ആവശ്യത്തിനെതിരെയുള്ള ചൈനയുടെ നീക്കത്തിനു കാരണം.

തുടര്‍ന്ന്, ഇക്കാര്യം നേരിട്ടു യു.എന്‍. രക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ അമേരിക്ക നീക്കം തുടങ്ങിയത് ചൈനയ്ക്കു മേല്‍ സമ്മര്‍ദമാകുകയായിരുന്നു. ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്ഷിന്റെ പങ്കു വ്യക്തമായതു നിര്‍ണായകമായി. അസ്ഹറിനെതിരേ യു.എസിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ ഫ്രാന്‍സ് പുതിയ പ്രമേയം കൊണ്ടുവന്നു. ചൈന തീരുമാനമെടുക്കേണ്ട സമയമായെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

Related Post

ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി 

Posted by - Mar 14, 2018, 12:35 pm IST 0
ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി  ചാരുകസേരയിൽ ഇരുന്നുകൊണ്ട് ലോകത്തെഞെട്ടിച്ച സ്റ്റീഫന്‍ ഹോക്കിങ്(76) ശാസ്ത്രലോകത്തിൽനിന്നും വിടവാങ്ങി.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്ന ഇദ്ദേഹം ക്ഷിരപഥത്തിലെ തമോഗർത്തങ്ങളെ കുറിച്ചുള്ള…

ഇന്തോനേഷ്യയില്‍ ഭൂചലനം; 25 മരണം

Posted by - Sep 27, 2019, 12:54 pm IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.  ഭൂചലനത്തില്‍ 25   പേര്‍ മരിച്ചു. 100നു മുകളിൽ  പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്. ജനങ്ങളെ  സുരക്ഷിത…

ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വന്‍ വരവേല്‍പ്പ്

Posted by - May 30, 2018, 10:20 am IST 0
ജെക്കാര്‍ത്ത: കിഴക്കേഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയില്‍ എത്തിയ മോദിക്ക് രാജ്യത്ത് വന്‍ വരവേല്‍പ്പ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി ജെക്കാര്‍ത്തയില്‍ എത്തിയത്.  മുസ്ലീം രാജ്യമായ…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്: അമ്പരപ്പോടെ നാസ 

Posted by - Apr 21, 2018, 05:03 pm IST 0
ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്.  പ്രാദേശിക സമയം പുലര്‍ച്ച 2.41ഓടെയായിരുന്നു സംഭവം. ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത്…

Leave a comment