കേരളം യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം;എല്‍ഡിഎഫിന് ആറ്, എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചേക്കും  

236 0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫിനൊപ്പമെന്ന് സര്‍വേ ഫലം. 14 സീറ്റുകള്‍ വരെ യുഡിഎഫ് നേടിയേക്കുമെന്ന് സര്‍വേ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ആറ് സീറ്റ് വരെ കിട്ടിയേക്കാമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഷ്യാനെറ്റ് ന്യൂസും റിസര്‍ച്ച് പാര്‍ട്ണേഴ്സും നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ത്രികോണപോരാട്ടം ശക്തമായ തിരുവനന്തപുരത്ത് ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നാണ പ്രവചനം.

വടക്കന്‍ കേരളത്തിലെ എട്ട് സീറ്റുകളില്‍ കാസര്‍കോടും പാലക്കാടും ഒഴികെയുള്ള ആറ് സീറ്റും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസര്‍കോട്ട് എല്‍ഡിഎഫിന്റെ കെ. പി സതീഷ് ചന്ദ്രന് നേരിയ മുന്‍തൂക്കമുണ്ട്. കണ്ണൂരില്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംപി പി കെ ശ്രീമതിയെ യുഡിഎഫിന്റെ കെ സുധാകരന്‍ വീഴ്ത്തുമെന്നാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന വടകരയിലെ പോരാട്ടത്തില്‍ വിജയിയാവുക കെ മുരളീധരന്‍ ആകുമെന്ന് സര്‍വേ പ്രവചിക്കുന്നു. വയനാട് സുരക്ഷിതമണ്ഡലം തന്നെയെന്ന് ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മുസ്ലീം ലീഗ് കോട്ടകളില്‍ ഇക്കുറിയും ഇളക്കമുണ്ടാകില്ല. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി മൃഗീയഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനും മികച്ച മാര്‍ജിനില്‍ വിജയിക്കാനാകുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്. വടക്കന്‍ കേരളത്തില്‍ ശ്രദ്ധേയമായ ത്രികോണപോരാട്ടം നടക്കുന്ന പാലക്കാട്ട് സിപിഎമ്മിന്റെ എം ബി രാജേഷിന് മൂന്നാമൂഴം പ്രവചിക്കുകയാണ് സര്‍വേ. ഇടതുകോട്ടയായ ആലത്തൂര്‍ കടുത്ത പോരാട്ടത്തിനിടയിലും പി കെ ബിജുവിനെ കൈവിടില്ലെന്ന് സര്‍വേ കണ്ടെത്തുന്നു. ത്രികോണപോരാട്ടം കനക്കുന്ന തൃശൂര്‍ ടി എന്‍ പ്രതാപനിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം.

ചാലക്കുടിയില്‍ ഇന്നസെന്റിന് രണ്ടാമൂഴമെന്നാണ് സര്‍വേഫലം. എറണാകുളത്ത് ഹൈബി ഈഡന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നാണ് സര്‍വേ കണ്ടെത്തിയത്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപി ജോയ്സ് ജോര്‍ജ് കഷ്ടിച്ച് കടന്നുകൂടിയേക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴികാടന്‍ വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

ആലപ്പുഴയില്‍ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനാണ് ജയം സര്‍വേയില്‍ ജയം പ്രവചിക്കുന്നത്. മാവേലിക്കരയില്‍ വീണ്ടും കൊടിക്കുന്നില്‍ സുരേഷ് കരുത്തുകാട്ടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നുവെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആന്റോ ആന്റണിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമ്പോള്‍, എന്‍ഡിഎയുടെ കെ സുരേന്ദ്രന്‍ അട്ടിമറി ഭീഷണി ഉയര്‍ത്തി തൊട്ടുപിന്നിലുണ്ട്. ഇവിടെ ഏറെ പിന്നിലാണ് എല്‍ഡിഎഫെന്ന് സര്‍വേ പ്രവചിക്കുന്നു. കൊല്ലം യുഡിഎഫിന്റെ എന്‍ കെ പ്രേമചന്ദ്രന്‍ നിലനിര്‍ത്തുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ ആറ്റിങ്ങലില്‍ എ സമ്പത്ത് ഇടതുകോട്ട കാക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് താമര വിരിയുമെന്നാണ് സര്‍വേ കണ്ടെത്തുന്നത്.

Related Post

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും

Posted by - Apr 16, 2019, 10:33 am IST 0
കല്‍പറ്റ: രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.  തുടര്‍ന്ന്…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചണ്ഡ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

Posted by - May 26, 2018, 08:46 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ…

പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്: ബിപ്ലവ് കുമാര്‍ ദേവ്

Posted by - May 24, 2018, 10:13 am IST 0
കൊച്ചി: പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കേരളത്തിലെത്തിയ…

നിലപാടില്‍മാറ്റമില്ലാതെ ജയരാജന്‍; ആന്തൂരില്‍ ശ്യാമളയ്ക്ക് തെറ്റുപറ്റി  നസീറിനു പൂര്‍ണപിന്തുണ  

Posted by - Jun 28, 2019, 06:46 pm IST 0
കണ്ണൂര്‍: ആന്തൂരില്‍ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടി സംസ്ഥാന നേതൃത്വം ജയരാജനെ തിരുത്താന്‍ ശ്രമിച്ചിട്ടും തന്റെ നിലപാട് മാറ്റമില്ലെന്ന കൃത്യമായ സന്ദേശവുമായി വീണ്ടും കണ്ണുര്‍ മുന്‍…

50:50 ഫോർമുല തന്നെ വേണമെന്ന് ബിജെപിയെ ഓര്‍മ്മിപ്പിച്ച് ശിവസേന  

Posted by - Oct 24, 2019, 10:59 pm IST 0
മുംബൈ: പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്.  ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.  സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന്…

Leave a comment