തിരുവനന്തപുരം: ബി.ജെ. പിയുടെ ശക്തികേന്ദ്രങ്ങളായ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടുകളിലൂടെ കുമ്മനം രാജശേഖരന്‍ വന്‍ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ആര്‍.എസ്.എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലത്തില്‍. എന്ത് വില കൊടുത്തും കുമ്മനത്തെ ജയിപ്പിക്കാന്‍ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നു.കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന്റെ ശശി തരൂരിനെ മലര്‍ത്തിയടിക്കും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശശി തരൂരിന് അനുകൂലമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നാല്‍പോലും കുമ്മനം നേരിയ മാര്‍ജിനില്‍ ജയിച്ചു കയറുമെന്ന് ബി.ജെ.പി കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ തരൂരിലേക്ക് ഒഴുകിയാലും കുമ്മനത്തിന് അത് മറികടക്കാന്‍ നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് സാധിക്കും. ഈ രണ്ട് മണ്ഡലങ്ങളിലും ഞെട്ടിക്കുന്ന ഭൂരിപക്ഷം കുമ്മനത്തിന് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ചെയ്ത മണ്ഡലങ്ങളില്‍ മൂന്നാമതാണ് നേമം. 1,41,350 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും ബി.ജെ.പി പ്രതീക്ഷിച്ച മുന്നേറ്റം വോട്ടിംഗില്‍ ഉണ്ടായിട്ടില്ല എന്നത് ബി.ജെ.പിയെ ആശങ്കയിലാക്കുന്നുമുണ്ട്.ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ വലിയ തോതിലുളള അടിയൊഴുക്ക് നടന്നിട്ടുണ്ട്. സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കുമ്മനം രാജശേഖരന് വോട്ട് ലഭിച്ചിട്ടുണ്ട് എന്ന് ബി.ജെ.പി കരുതുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളോട് എതിര്‍പ്പുള്ള നിഷ്പക്ഷ വോട്ടുകളും കുമ്മനത്തിന് സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.ഇത്തവണ ബി.ജെ.പിക്കെതിരെ ക്രോസ് വോട്ടിംഗ് നടന്നിട്ടില്ല എന്നതും വിജയ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം സി. ദിവാകരന് തന്നെ വീണിട്ടുണ്ട് എന്നാണ് ബി.ജെ.പി വിലയിരുത്തല്‍.
Related Post
പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന്…
ബിജെപിയ്ക്കെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി
കോല്‍ക്കത്ത: ബിജെപി ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യന്‍ ചരിത്രവും സംസ്കാരവും വിഭാഗിയതയോ മതഭ്രാന്തിനെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അവര്‍…
നോട്ട് നിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ…
കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
തിരുവനന്തപുരം : ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ…
അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ബംഗളൂരു: അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…