ഗായിക റിമി ടോമി വിവാഹമോചനത്തിന്; പസ്പരസമ്മതത്തോടെ ഹര്‍ജി; അവസാനിപ്പിക്കുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യജീവിതം  

271 0

കൊച്ചി: 11 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഗായികയും നടിയുമായ റിമി ടോമി.  ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയസമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റിമിയും റോയ്സും തമ്മില്‍ വിവാഹിതരായത്.

നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജരായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി.

പരസ്പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജി നല്‍കിയതിനാല്‍ ആറ് മാസത്തിനകം വിവാഹമോചനം അനുവദിക്കപ്പെടാനാണ് സാധ്യത. വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിമി നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് കൈരളി ടിവിയിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് മ്യൂസിക്കല്‍ ലൈവിലേക്ക് എത്തി. തുടര്‍ന്ന് മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്.

ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

Related Post

ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Posted by - Mar 2, 2018, 10:58 am IST 0
ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു  ''തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം'' എന്ന തലകെട്ടോടുകൂടി ഉള്ള ഗൃഹാലക്ഷ്മിയുടെ പുതിയലക്കം കവർ ഫോട്ടോ സോഷ്യൽ മിഡിയയിൽ വിവാദം സൃഷ്ടിക്കുകയാണ്.…

പെണ്‍വാണിഭ കേന്ദ്രം നടത്തിയതിന് തമിഴ് നടി പിടിയില്‍

Posted by - Jun 3, 2018, 10:23 pm IST 0
ചെന്നൈ: പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനു തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍. പെണ്‍വാണിഭകേന്ദ്രം നടത്തുന്നതിനു സംഗീതയെ സഹായിച്ചിരുന്ന സുരേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എഗ്മോര്‍…

സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററില്‍ 

Posted by - Nov 9, 2018, 09:48 pm IST 0
ചെന്നൈ: സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ…

മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 31, 2018, 03:42 pm IST 0
മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി. മലയാളത്തിന്റെ യുവതാരം അജു വർഗീസും മകനും ഒരുമിച്ചുള്ളൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുസ്തകത്തിൽ ചിത്രരചന നടത്തുന്ന…

നാഗ ചൈതന്യ സാമന്ത ചിത്രം മജിലി തീയേറ്ററുകളിൽ

Posted by - Apr 5, 2019, 04:08 pm IST 0
തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍…

Leave a comment