പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി  

172 0

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഒമ്പത് പരാതികളാണ് മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. കാലതാമസം ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.

മാതൃകാപെരുമാറ്റ ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ 11 പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ ഒന്നില്‍പോലും കമ്മീഷന്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരായിരുന്നു. മോദിക്കും അമിത് ഷാക്കുമെതിരായ 11 പരാതികളില്‍ രണ്ട് കേസുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് അടുത്ത ബുധനാഴ്ച വരെ  സമയം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രിംകോടതി തിങ്കളാഴ്ചയ്ക്കകം പരാതികളില്‍ തീരുമാനം എടുക്കണമെന്ന് ഉത്തരവിട്ടു. ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

നരേന്ദ്രമോദിയും അമിത് ഷായും നിരവധി തവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌ക്രിയ നിലപാട് തുടരുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സൈനികനടപടികളെ രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിക്കുന്നു, ഏപ്രില്‍ 23 ന് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ മോദി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

Related Post

സ്വന്തം ജോലി ചെയ്താൽ മതി; കരസേനാ മേധാവിക്കെതിരെ പി ചിദംബരം

Posted by - Dec 28, 2019, 05:03 pm IST 0
തിരുവനന്തപുരം:  കരസേനാ മേധാവി ബിപിൻ റൗത് രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുതെന്നും, സ്വന്തം ജോലി മാത്രം ചെയ്താൽ മതിയെന്ന്  ചിദംബരം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു…

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം;രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

Posted by - Dec 3, 2018, 09:43 pm IST 0
ബുലാന്ദ്ഷര്‍: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറില്‍ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്.…

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ അധികാരമേറ്റു

Posted by - Feb 16, 2020, 03:48 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ,…

യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍

Posted by - Feb 13, 2019, 11:43 am IST 0
ചെന്നൈ: യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ടിക് ടോക് ഇന്ത്യന്‍ സംസ്കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ്…

ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണ്   ഇന്ത്യന്‍ ഭരണഘടന: പ്രധാനമന്ത്രി

Posted by - Feb 22, 2020, 03:28 pm IST 0
ന്യൂ ഡൽഹി: ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണ്ഇന്ത്യന്‍ ഭരണഘടന. ലിംഗനീതി ഉറപ്പാക്കാതെ സമ്പൂണ്ണ  വികസനം അവകാശപ്പെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാലത്തെ ചില സുപ്രധാന വിധികൾ  ഇന്ത്യയിലെ 130…

Leave a comment