കള്ളവോട്ട്: മൂന്നു സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു; വിശദമായി ചോദ്യം ചെയ്യും  

84 0

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്.

മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തത്. ഇവരെ പിന്നീട് വിശദമായി ചോദ്യം ചെയ്യും. സിപിഎം പഞ്ചായത്തു അംഗമായ സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു.

കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്യാശേരിയിലെ പിലാത്തറയിലെ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കാസര്‍ഗോഡ് കണ്ണൂര്‍ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ കളക്ടര്‍ നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പത്തൊമ്പതാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളില്‍ 3 കള്ളവോട്ടുകള്‍ നടന്നതായി സ്ഥിരീകരിച്ചിരുന്നു.

ഈ ബൂത്തിലെ വോട്ടറായ പത്മിനി രണ്ട് വട്ടം വോട്ട് ചെയ്തു. പഞ്ചായത്തംഗം സെലീനയുടെ വോട്ട് 17ാം നമ്പര്‍ ബൂത്തിലാണ്. എന്നാല്‍ സെലീന 19ല്‍ വോട്ട് ചെയ്തു.24-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുമയ്യ പോളിംഗ് റിലീവിംഗ് ഏജന്റ് ആയാണ് 19 ാം നമ്പര്‍ ബൂത്തില്‍ എത്തുന്നത്. എന്നാല്‍ സുമയ്യയും ഇവിടെ വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു.

Related Post

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി

Posted by - Feb 5, 2020, 04:09 pm IST 0
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി. ഇബ്രാഹിം കുഞ്ഞിനെതിരായുള്ള…

സര്‍ക്കാര്‍ നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്കു വിരുദ്ധം; പിണറായിക്ക് വിഎസിന്റെ കത്ത്  

Posted by - Jun 16, 2019, 09:31 pm IST 0
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത്…

മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു  

Posted by - Apr 15, 2021, 12:39 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ഗുരുതരമായ സാഹചര്യത്തെ നേരിടുന്നതിന്…

കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ല: ജസ്റ്റിസ് കെമാല്‍  പാഷ

Posted by - Feb 25, 2020, 12:38 pm IST 0
ന്യൂദല്‍ഹി: ബിജെപിയുടെ സി എ എ വിശദീകരണ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന്  ജസ്റ്റിസ് കെമാല്‍ പാഷ. കടഅടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിനും…

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST 0
പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു…

Leave a comment