പൊലീസ് തൊപ്പി; പി തൊപ്പികള്‍ക്ക് പകരം ഇനി 'ബറേ' തൊപ്പികള്‍  

144 0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.

ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നില്‍ വച്ചത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണ്. മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവര്‍മാരും പരാതി ഉന്നയിച്ചിരുന്നു. കൊണ്ടു നടക്കാന്‍ എളുപ്പവും ബെറേ തൊപ്പികള്‍ക്കാണെന്നായിരുന്നു പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാദം.

ഇതോടെയാണ് ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഡിജിപി അനുമതി നല്‍കിയത്. സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാല്‍ പാസിംഗ് ഔട്ട്, വിഐപി സന്ദര്‍ശം, ഔദ്യോഗിക ചടങ്ങുകള്‍ എന്നീ സമയങ്ങളില്‍ പഴയത് തന്നെ ഉപയോഗിക്കണം. പുതിയ പരിഷ്‌കാരം സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

Related Post

കൂടത്തായി കൊലപാതകക്കേസ്: ജോളിക്ക് വേണ്ടി ആളൂർ ഹാജരാകും 

Posted by - Oct 10, 2019, 03:25 pm IST 0
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി ക്രിമിനൽ വക്കീൽ ബി.എ. ആളൂർ ഹാജരാകും. അദ്ദേഹത്തിന്റെ  ജൂനിയർ അഭിഭാഷകർ ജയിലിലെത്തി ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിട്ടു…

നേമം ഉറച്ച സീറ്റല്ല പക്ഷേ ലക്ഷ്യം വിജയം തന്നെയെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 02:20 pm IST 0
ഡല്‍ഹി: എംപി സ്ഥാനം രാജിവെക്കാതെയാകും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എംപി. വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം.…

ശബരിമല വിധിയിൽ തീരുമാനമുണ്ടാകുന്നതുവരെ യുവതികളെ തടയും 

Posted by - Nov 15, 2019, 10:18 am IST 0
തിരുവനന്തപുരം : ശബരിമലയിൽ യുവതികളുടെ പ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലെങ്കിലും  യുവതീപ്രവേശനം തടയാൻ സർക്കാർ ആലോചിക്കുന്നു. നട തുറക്കാൻ ഇനി അധികം ദിവസങ്ങൾ…

തിരുവനന്തപുരത്ത് എട്ടുകോടിയുടെ 25കിലോ സ്വര്‍ണം പിടികൂടി  

Posted by - May 13, 2019, 12:13 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എട്ടുകോടി വിലവരുന്ന 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. തിരുമല സ്വദേശി സുനിലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്നെത്തിയ…

എന്‍ഡിഎയില്‍ ചേരില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്  

Posted by - Mar 3, 2021, 09:24 am IST 0
കോട്ടയം: നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് വഞ്ചിച്ചുവെന്നും യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ…

Leave a comment