ചണ്ഡീഗഡ്: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി. യുവാവിന്റെ കൈയില്‍ നിന്നും കത്തി പിടിച്ചു വാങ്ങി അയാളുടെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിയാനയിലാണ് സംഭവം. വനത്തില്‍ പോയ 17 വയസുള്ള ദളിത് പെണ്‍കുട്ടി പെണ്‍കുട്ടിയെ 23കാരനായ റയീസ് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ലിംഗം മുറിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.