കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയുവാവിന് ദാരുണാന്ത്യം  

134 0

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയായ ടെക്നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (33) ആണ് അപകടത്തില്‍പെട്ടത്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ കുവൈറ്റ് എയര്‍വേസ് വിമാനമാണ് ആനന്ദിന്റെ മേല്‍കയറിയത്.

ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം വിമാനത്തിനുള്ളില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈറ്റ് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.

പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന. മകള്‍: നൈനിക. ഇവര്‍ കുവൈറ്റിലാണ് താമസം. ഇന്ന് വൈകിട്ടോടെ മൃതദേഹം കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിക്കും.

Related Post

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

Posted by - Dec 19, 2019, 10:27 am IST 0
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്.പ്രമേയത്തിന്റെ ആദ്യഭാഗം 197-നെതിരെ 230…

പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി 

Posted by - Jul 23, 2018, 12:35 pm IST 0
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയത് എട്ടിന്റെ പണി. ജൂലൈ 21ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം ഉണ്ടായത്.ഒര്‍കിഡ് ടവറിന് മുന്നില്‍ വെച്ചായിരുന്നു…

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ…

അമേരിക്കയില്‍ കൂട്ടമരണം;സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

Posted by - Apr 2, 2020, 02:46 pm IST 0
വാഷിങ്ടണ്‍: കൊറോണ വൈറസ് അമേരിക്കയിൽ അതിവേഗം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കൂട്ടമരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ ഒരുക്കിയിരിക്കുകയാണ് പെന്റഗണ്‍. രോഗികള്‍ ആശുപത്രികളിലും മോര്‍ച്ചറികളിലും  നിറഞ്ഞിട്ടുണ്ട്.…

Leave a comment