റിമി ടോമി വിവാഹമോചിതയായി; തീരുമാനം ഭര്‍ത്താവിനൊപ്പം പരസ്പരസമ്മതപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍  

198 0

കൊച്ചി: ഗായികയും നടിയുമായ റിമി ടോമി വിവാഹമോചിതയായി. ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്തവിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം.

ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് കൈരളി ടിവിയിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് മ്യൂസിക്കല്‍ ലൈവിലേക്ക് എത്തി. തുടര്‍ന്ന് മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു.

ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി.

Related Post

മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

Posted by - Dec 30, 2018, 02:08 pm IST 0
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.  യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി…

നാല്‍പ്പത്തി നാലാം വയസ്സിലും ഭംഗിക്ക് മാറ്റ് കുറയ്ക്കാതെ മുന്‍ ലോക സുന്ദരി

Posted by - May 14, 2018, 08:16 am IST 0
ലോകമ്പാടും ആരാധകരുള്ള മുന്‍ ലോക സുന്ദരി ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലും രാജകുമാരിയായി തിളങ്ങി. റെഡ് കാര്‍പറ്റ് ചടങ്ങില്‍ അഴകിന്റെ റാണിയുടെ ചിത്രം പകര്‍ത്താനെത്തിയത് അനേകം പേരാണ്. ഫിലിപ്പീന്‍സ്…

കാലയെ ഞെട്ടിച്ച് കമലഹാസന്റെ വിശ്വരൂപം: സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം ടീസര്‍

Posted by - Jun 12, 2018, 08:33 am IST 0
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം 2 ടീസര്‍. കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ…

പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി

Posted by - Mar 11, 2018, 07:58 am IST 0
പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി   ഓഗസ്റ്റ് സിനിമാസുമായി കൂട്ട് വിട്ട് പൃഥ്വിരാജ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ കമ്പനി തുടങ്ങുന്നു. ഒരുവർഷം മുൻപാണ് ഓഗസ്റ്റ്…

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted by - Jun 26, 2018, 01:20 pm IST 0
നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി…

Leave a comment