ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പിന്നില്‍ മുന്‍മന്ത്രിയുടെ പിഎയുടെ മകള്‍  

109 0

തിരുവനന്തപുരം: ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി. 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്സണ്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് ഇന്ദുജയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

കേസിലെ മുഖ്യപ്രതി ഇന്ദുജ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒളിവില്‍ പോയതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം  ഇന്ദുജയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇന്ദുജ തട്ടിപ്പുനടത്തിയത്. ജോലി ലഭിക്കാനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് രണ്ടുലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് എംഎല്‍എ വിഎസ് ശിവകുമാറിന്റെ പേഴ്സണല്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് തട്ടിപ്പിന് പിന്നിലെന്ന് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദുജ നായര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Post

ത്രിപുരയില്‍ യുവതിയെ  കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

Posted by - Dec 8, 2019, 10:27 am IST 0
അഗര്‍ത്തല: യുവതിയെ  ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

കൂടത്തായി കൊലപാതക്കേസിൽ ജോളിയുടെയും മറ്റ് 3  പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി  

Posted by - Oct 19, 2019, 04:27 pm IST 0
താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി…

ആലുവ സ്വര്‍ണകവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയില്‍; നാലുപേരെ പിടിച്ചത് മൂന്നാറില്‍ വനത്തില്‍ നിന്നും  

Posted by - May 25, 2019, 04:41 pm IST 0
കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. നാല് പേരെ വെള്ളിയാഴ്ച മൂന്നാറിലെ വനത്തില്‍ നിന്നും പിടികൂടിയതോടെയാണ് മുഴുവന്‍…

ഡൽഹിയിൽ വൃദ്ധനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Posted by - Sep 3, 2019, 10:11 am IST 0
ന്യൂദൽഹി: തെക്കൻ ദില്ലിയിലെ  വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 91 കാരനായ മുൻ സർക്കാർ ഉദ്യോഗസ്ഥനെ അബോധാവസ്ഥയിൽ റഫ്രിജറേറ്ററിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.  കൃഷ്ണ…

Leave a comment