ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമായി; ഇനി ഇഎംവി കാര്‍ഡുകള്‍  

237 0

ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചു. ഇതോടെ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമാകുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം 2015 ലാണ് ആര്‍ബിഐ നല്‍കിയത്. സമയബന്ധിതമായി ഈ നിര്‍ദേശം നടപ്പാക്കുന്നതില്‍ ബാങ്കുകള്‍ വരുത്തിയ വീഴ്ച്ചയാണ് ഇടപാടുകാര്‍ക്ക് പാരയായി മാറിയത്.

ഇതു വരെ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡ് മാറ്റി നല്‍കുന്നതിന് ബാങ്കുകള്‍ക്ക് സാധിച്ചിട്ടില്ല. എല്ലാ ഇടപാടുകാര്‍ക്കും ഇക്കാര്യം സംബന്ധിച്ച അറിയില്ലെന്നതും ബാങ്കുകള്‍ക്ക് പ്രതിസന്ധിയാണ്. പഴയ ഡെബിറ്റ് കാര്‍ഡുകള്‍ നിലവില്‍ എല്ലാം എടിഎം മെഷീനുകളിലും പ്രവര്‍ത്തിക്കില്ല.

സുരക്ഷ മുന്‍നിര്‍ത്തിയാണ് ചെറിയ ചിപ്പ് ഘടിപ്പിച്ച 'ഇഎംവി' കാര്‍ഡുകളിലേക്കു മാറാനുള്ള നിര്‍ദേശം റിസര്‍വ് ബാങ്ക് നല്‍കിയത്. യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് 'ഇഎംവി'. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കുള്ള മാറ്റം. പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം മൈക്രോ പ്രോസസര്‍ അടങ്ങിയ ചെറിയ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാകും ഇനി ഉപയോഗത്തിലുണ്ടാവുക. മാഗ്‌നറ്റിക് കാര്‍ഡിനെ അപേക്ഷിച്ച് ഇഎംവി കാര്‍ഡുകള്‍ അധിക സുരക്ഷ നല്‍കും.

Related Post

ആമസോണ്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും  

Posted by - May 13, 2019, 03:25 pm IST 0
ആമസോണ്‍ ഇന്ത്യയില്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ആമസോണ്‍ ചിലവ് കുറഞ്ഞ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഡിവൈസിന്റെ വില നല്‍കുന്നതിന് ബാങ്കുകളുമായും…

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍മുന്നേറ്റം  

Posted by - May 13, 2019, 03:23 pm IST 0
ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍ മുന്നേറ്റം. ഏകദേശം 66 ശതമാനം വിപണി നേട്ടമാണ് ചൈനീസ് സ്മാര്‍ട് ഫോണുകള്‍ കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍…

ഒരു മാസം വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്യുന്നത് 20 ലക്ഷം അക്കൗണ്ടുകള്‍  

Posted by - May 13, 2019, 03:27 pm IST 0
ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി വാട്ട്സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകാലത്ത് വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും വാട്ട്സ്ആപ്പ്…

Leave a comment