പെരിയ ഇരട്ടക്കൊല: രണ്ട് സിപിഎം നേതാക്കള്‍ക്ക് ജാമ്യം  

154 0

കാസര്‍ഗോഡ്: പെരിയ ഇരക്കക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത രണ്ട് സി.പി.എം നേതാക്കള്‍ക്ക് ജാമ്യം. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവയ്ക്കണം, രണ്ട് ആള്‍ജാമ്യം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. പെരിയയിലുണ്ടായിരുന്ന പ്രാദേശിക സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരുന്നു കൊലപാതകം. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയം?ഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

Related Post

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത നടപടി അനുവദിച്ചു തരികയില്ല : കെ സുരേന്ദ്രൻ 

Posted by - Feb 29, 2020, 04:12 pm IST 0
കണ്ണൂര്‍: ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ സംസാരിച്ചതിന്   പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണ പ്രഖ്യാപിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ -ജിഹാദി –…

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു  

Posted by - Jul 12, 2019, 09:01 pm IST 0
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാര്‍…

വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു

Posted by - Oct 28, 2019, 02:38 pm IST 0
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്  പുറപ്പെട്ടു.  അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. 

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST 0
പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു…

എ ആ​ന​ന്ദി​ന്  എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം

Posted by - Nov 1, 2019, 03:38 pm IST 0
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത സാ ഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ ആനന്ദിന്. സാസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 27ാമത് എഴുത്തച്ഛൻ…

Leave a comment