തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും മനസിന് കുളിര്‍മയേകുകയാണ്.
പാതയോരങ്ങളിലും കാമ്പസുകളിലും തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഏപ്രില്‍ മെയ് മാസങ്ങളിലാണ് പൂക്കുന്നത്.ചൂടേറുന്ന വേനല്‍മാസങ്ങളില്‍ പാതയോരങ്ങളില്‍ ഇലപൊഴിച്ചു പൂത്ത് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ കാഴ്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നതു ഗൃഹാതുരമായ ഓര്‍മകള്‍ കൂടിയാണ് . വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും മൂകസാക്ഷികൂടിയാണ് ഇവ.
മഡഗാസ്‌കര്‍ സ്വദേശിയായ ഗുല്‍മോഹറിന്റെ ശാസ്ത്ര നാമം ഡെലോനിക് റീജിയ എന്നാണ്. ഒരു നൂറ്റാണ്ടു മുന്‍പാണു ഈ പൂമരം ഇന്ത്യയിലെത്തുന്നത്. മുപ്പതടിയോളം ഉയരത്തില്‍ വളരുന്ന മരം അലങ്കാരത്തിനും തണലിനുമായിട്ടാണ് നട്ടു വളര്‍ത്തുന്നത്. ശാഖാഗ്രത്തില്‍ കുലകളായാണ് പൂക്കള്‍ വിരിയുന്നത്. വേനല്‍ക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ ഗുല്‍മോഹര്‍. ( കേരളത്തിലെ വഴിയോരങ്ങളില്‍ ഏപ്രില്‍ – മേയ് മാസങ്ങളില്‍ ഈ മരങ്ങള്‍ പൂവണിയുന്നു. ചില വര്‍ഷങ്ങളില്‍ ഇത് നേരത്തേയും ചിലപ്പോള്‍ വൈകിയും പൂവിടാറുണ്ട്. . പൂക്കള്‍ പൊഴിഞ്ഞ് വഴിയോരങ്ങള്‍ക്ക് വര്‍ണ്ണാഭ നല്‍കാറുണ്ട്. തണല്‍വൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകള്‍ വീണു വഴിയാത്രക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു മരമാണിത്. മദിരാശിമരം എന്നും പേരുണ്ട്.നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരള്‍ച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളര്‍ത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം മഡഗാസ്‌കറാണ്. അലങ്കാരവൃക്ഷമെന്ന നിലയില്‍ അലസിപ്പൂമരം ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.
പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാല്‍ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകള്‍ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റര്‍ മാത്രം. വേനല്‍കാലത്താണ് അലസിപ്പൂമരം പൂക്കുക. ശാഖാഗ്രത്തില്‍ കുലകളായാണ് പൂക്കള്‍ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നില്‍ക്കുന്ന അലസിപ്പൂമരം കാണാന്‍ ഭംഗിയാണ്. പക്ഷേ നല്ല കാറ്റില്‍ ഇവ പിഴുതു വീഴാന്‍ സധ്യതുയുണ്ട്. ഇതിന്റെ വേരുകള്‍ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടില്‍ തന്നെ വ്യാപിച്ചു നില്‍ക്കും. അതുകൊണ്ട് ഗുല്‍മോഹറിന്റെ ചുവട്ടില്‍ മറ്റ് ചെടികള്‍ വളരാനുള്ള സാധ്യത കുറവാണ്.തോടോടു കൂടിയ കായ നീണ്ടു പരന്നതാണ്. 50 സെന്റീമീറ്ററോളം നീളവും 4 സെന്റിമീറ്റര്‍ വീതുയുമുണ്ടാകും. കായ ഏറെ നാളുകള്‍ക്കു ശേഷമേ മരത്തില്‍ നിന്നും അടര്‍ന്നു വീഴുകയുള്ളു. ഒക്ടോബറില്‍ കായ വിളയും.ഇത് വളരെക്കാലം മരത്തില്‍ തന്നെ കിടക്കും. വിത്തുകള്‍ പാകിയും അലസിപ്പൂമരം കിളിപ്പിക്കാം. ഇതുകൂടാതെ വേരില്‍ നിന്നും തൈകള്‍ ഉണ്ടാകും. തണ്ട് മുറിച്ച് നട്ടാലും ഇവ കിളിര്‍ക്കും.
കേരളത്തില്‍ കാട്ടിലും നാട്ടിലും ഈ മരം ധാരാളമുണ്ട്. തടിയുടെ ഈടും ബലവും കുറവാണ്. മുഖ്യമായും വിറകിനാണ് അലസിപ്പൂമരത്തിന്റെ തടി ഉപയോഗിക്കുന്നത്. സിസാല്‍ പിനിയേസി എന്ന സസ്യ കുടുംബത്തില്‍പ്പെട്ട അലസിപ്പൂമരത്തിന്റെ ശാസ്ത്രനാമം ഡിലോണിക്‌സ് റീജിയറാഫ് എന്നാണ്. ഗുല്‍മോഹര്‍, ഗോല്‍ഡ് മോഹര്‍ എന്നെല്ലാം ഇംഗ്ലീഷില്‍ അറിയപ്പെടുന്നുണ്ട്.