അച്ഛനും അമ്മയും രണ്ടു മക്കളും അച്ഛമ്മയും അടങ്ങുന്ന ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് മഴവില്‍ മനോരമയിലെ തട്ടീംമുട്ടീം എന്ന സീരിയലില്‍ പറയുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന സീരിയലില്‍ അമ്മയായി എത്തുന്നത് മഞ്ജുപിള്ളയാണ്. മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു സീരിയലില്‍ അവതരിപ്പിക്കുന്നത്. മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജുപിളള. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുളള താരം വെളളിത്തിരയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളാണ് ചെയ്തിട്ടുളളത്. എസ് പി പിളളയുടെ പേരമകളാണ് മഞ്ജു. അവതാരകയായും നിരവധി സീരിയലിലൂടെയും സുപരിചതയായ മഞ്ജു ശ്രദ്ധിക്കപ്പെട്ടത് മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ്.
കെപിഎസി ലളിതയാണ് ഇതില്‍ മായാവതി അമ്മ എന്ന കഥാപാത്രം ചെയ്യുന്നത്. മക്കളായി എത്തുന്ന കണ്ണന്‍, മീനാക്ഷി എന്നിവര്‍ യഥാര്‍ത്ഥത്തിലും സഹോദരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ അവതരണമാണ് തട്ടീം മുട്ടീം കാഴ്ച വയ്ക്കുന്നത്. സാധാരണ ജീവിതത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും സീരിയല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജയകുമാര്‍ പിളളയാണ് മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത്. മായാവതിയമ്മയുടെ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളും അര്‍ജ്ജുനനും മോഹനവല്ലിയും തമ്മിലുളള കെമിസ്ട്രിയുമൊക്കെയാണ് സീരിയലിന്റെ പ്രധാന ആകര്‍ഷണം.