ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ജോസഫ്; ജോസ് കെ മാണിയെ വര്‍ക്കിംഗ് ചെയര്‍മാനാക്കാം  

219 0

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാമെന്നാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ലക്ഷ്യം. എന്നാല്‍ സീനിയര്‍ നേതാവായ തനിക്ക് ചെയര്‍മാന്‍ പദവി വേണമെന്നാണ് ജോസഫിന്റെ നിലപാട്. ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍,  ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന ഫോര്‍മുലയും അണിയറയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജോസഫിനും ഇതു സമ്മതമാണെന്നാണ് സൂചനകള്‍.

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് ഇടക്കാല ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ല. കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്നും പി ജെ ജോസഫ് പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറാണ് നേതാവാകേണ്ടത്. അതനുസരിച്ച് സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാകുമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനാകാമെന്നും ജോസഫ് സൂചിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരു സ്ഥാനം മാത്രമേ താന്‍ വഹിക്കൂ എന്ന് പി ജെ ജോസഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Related Post

കന്നഡനാട് ബിജെപി ഭരിക്കുമോ? കോണ്‍ഗ്രസിന് തിരിച്ചടി

Posted by - May 15, 2018, 10:40 am IST 0
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 111, കോണ്‍ഗ്രസ് 61 എന്നിങ്ങനെയാണ് ലീഡ്…

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST 0
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി…

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST 0
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST 0
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്…

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST 0
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

Leave a comment