മസ്തിഷ്‌ക ജ്വരം: പനി, തൊണ്ടവേദന, തലവേദന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സിക്കണമെന്ന് മുന്നറിയിപ്പ്  

88 0

മലപ്പുറം: ജില്ലയില്‍ മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്.  പനി, തൊണ്ടവേദന , തലവേദന ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന കര്‍ശന നിര്‍ദേശമാണ് പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയിട്ടുളളത്.

മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 10 വയസുകാരിയുടെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിസരപ്രദേശങ്ങളില്‍ നിന്ന് സാംപിളുകളും ശേഖരിച്ചു. പനി ഉള്‍പ്പെടെയുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മങ്കടയിലേയും വലമ്പൂരിലേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച 10 വയസുകാരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. സമീപത്തെ ജലാശയങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഇതിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ രോഗാണുവിന്റെ ഉറവിടം എവിടെനിന്നെന്നു മനസിലാകുകയുള്ളൂ. സാംപിളുകളുടെ പരിശോധനക്കും വിവിധ ആശുപത്രികളുടെ ഏകോപനത്തിനും പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

Related Post

ഗതാഗത മന്ത്രിയുമായി നടത്തിയ  ചർച്ചയെ തുടർന്ന്  സ്വകാര്യ  ബസ് സമരം മാറ്റിവെച്ചു

Posted by - Nov 18, 2019, 06:47 pm IST 0
തിരുവനന്തപുരം: ബസ് ഉടമകൾ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.  മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര…

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂള്‍ തുടരും  

Posted by - Apr 14, 2021, 03:52 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരും. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്ഇ…

മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ  തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി 

Posted by - Oct 2, 2019, 10:54 am IST 0
ഹൈദരാബാദ് :ഐ സ് ർ ഓ യിലെ  മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ താമസ സ്ഥലത്താണ്  ഇദ്ദേഹത്തെ മരിച്ച നിലയിൽ…

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

Leave a comment