വില്ലത്തി വേഷങ്ങളിലാണെങ്കിലും പ്രിയ മേനോന്‍ ഹാപ്പിയാണ്; പ്രേക്ഷകരും  

140 0

വില്ലത്തി റോളുകളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പ്രിയാ മേനോന്‍. വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മി രുക്മിണിയായി്ട്ടാണ് പ്രിയാ മേനോന്‍ ഇപ്പോള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നത്. മകള്‍ പപ്പിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന രുക്മിണി എന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതില്‍ എത്തുന്നത്.

ഫ്‌ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത മൂന്നുമണി എന്ന സീരിയലില്‍ മാണിക്യമംഗലത്ത് ജലജകുമാരി എന്ന വില്ലത്തിയായിട്ടാണ് പ്രിയ മിനി സ്‌ക്രീനില്‍ എത്തിയത്. ഇതിലും മകളെ നേര്‍വഴിക്കു നടക്കാന്‍ സമ്മതിക്കാത്ത, ഭര്‍ത്താവിനെ വകവയ്ക്കാത്ത കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളികള്‍ക്കു പ്രിയപ്പെട്ട നടിയായി മാറിയിരിക്കയാണ്. അത്ര സ്വാഭാവിക അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. മലയാളിയാണെങ്കിലും മുംബൈയിലാണ് പ്രിയ പഠിച്ചതും വളര്‍ന്നതുമെല്ലാം മസ്‌കറ്റില്‍ ജോലിയുള്ള തൃശൂര്‍ സ്വദേശിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ 23 വര്‍ഷമായി മസ്‌കറ്റിലാണ് താരം താമസിക്കുന്നത്. അവിടെ അദ്ധ്യാപികയായ താരം അപ്രതീക്ഷിതമായിട്ടാണ് അഭിനയ മേഖലയിലേക്ക് എത്തിയത്.

നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അധ്യാപിക, പാചകവിദഗ്ധ, ജ്വല്ലറി മേക്കര്‍ തുടങ്ങി പ്രിയ കൈവയ്ക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്. അടുത്തിടെ 'ബ്രോക്കണ്‍ ലല്ലബി' എന്ന നാടകത്തില്‍ അഞ്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ  പ്രിയ മേനോന്‍ അമ്പരപ്പിച്ചിരുന്നു. ഈ ഏകപാത്ര നാടകം സംവിധാനം ചെയ്തത് പ്രിയനന്ദനാണ്. പ്രിയനന്ദന്‍ തന്നെയാണ് രുക്മിണിയെ അഭിനയരംഗത്തേക്ക് എത്തിച്ചതും.

എല്ലാത്തിനുമൊപ്പം രണ്ടു സിനിമകളില്‍ സഹസംവിധാന സഹായിയായും പ്രിയ എത്തി. കുമ്പസാരം എന്ന സിനിമയില്‍ അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു. മികച്ച ചിത്രകാരി എന്നതിലുപരി സംഗീത ആല്‍ബങ്ങളിലും കുക്കറി ഷോകളിലും ജ്വല്ലറി മേക്കിങിലും പ്രിയ മേനോന്റെ സജീവസാന്നിധ്യമുണ്ട്. ഭരതനാട്യ നര്‍ത്തകിയായും പ്രിയ തിളങ്ങുന്നുണ്ട്.

മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാന്‍വേണ്ടി മാത്രം ഒമാനില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലെത്തുന്ന പ്രിയ  കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. ഭര്‍ത്താവ് മധു, ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ്. മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ. ഇരട്ടക്കുട്ടികളടക്കം മൂന്നു മക്കളുടെ അമ്മയാണു പ്രിയ മേനോന്‍. മൂത്ത മകന്‍ അമരിത് മേനോന്‍ ഫിലിപ്പൈന്‍സില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ഇരട്ടകളായ കരിഷ്മ മേനോന്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ആന്റ് ഫിലിം മേക്കിങ്ങിനു ബാംഗ്ളൂര്‍ സെന്റ് ജോസഫ്സിലും കാഷ്മിര മേനോന്‍ ഒന്നാംവര്‍ഷ എംബിബിഎസിനു ഫിലിപ്പൈന്‍സിലും പഠിക്കുന്നു.

Related Post

കറുത്തമുത്തില്‍ ബാലമോളായെത്തി, സ്വാമി അയ്യപ്പനില്‍ മല്ലിയിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി അക്ഷര  

Posted by - May 21, 2019, 10:06 am IST 0
കറുത്തമുത്തിലെ ബാലമോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത് പെട്ടെന്നായിരുന്നു. നിഷ്‌കളങ്കതയും സ്വാഭാവകമായ അഭിനയശൈലിയുമാണ് അക്ഷര കിഷോറിനെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സഹായിച്ചത്. അക്ഷര കറുത്തമുത്തിലേക്ക് എത്തിയതിന് പിന്നാലെ സീരിയലിന്റെ…

സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി എംഎം ഹസ്സന്‍  

Posted by - May 23, 2019, 05:47 am IST 0
കെ എസ് യു വില്‍ തുടങ്ങി കെ പി സി സി പ്രസിഡന്റാകുന്നതു വരെയുളള അര നൂറ്റാണ്ടു കാലത്തെ പൊതു ജീവിതത്തില്‍ എം എം ഹസന്‍ നേടിയ…

ഭാര്യയില്‍ രോഹിണിയായെത്തിയ മൃദുല പൂക്കാലം വരവായില്‍ നായിക  

Posted by - May 21, 2019, 11:11 am IST 0
ഭാര്യ സീരിയലിലെ രോഹിണി ആയി എത്തി പ്രേക്ഷകരുടെ മനസു കീഴടക്കിയ നടിയാണ് മൃദുല വിജയ്. ഭാര്യ സീരിയല്‍ അവസാനിച്ചിട്ടും രോഹിണി എന്ന കഥാപാതത്രത്തിലൂടെയാണ് ഇപ്പോഴും പ്രേക്ഷകര്‍ മൃദുലയെ…

മാനവികതയുടെ സന്ദേശവുമായി മജീദ് മജീദി  

Posted by - May 23, 2019, 05:49 am IST 0
കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകര്‍ ഹൃദയത്തില്‍ ആവാഹിച്ച മഹാ പ്രതിഭകളില്‍ ഒരാളാണ് പ്രമുഖ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി. അദ്ദേഹത്തിന്റെ ചില്‍ഡ്രന്‍ ഓഫ് ഹെവനും ദി കളര്‍ ഓഫ്…

Leave a comment