സാഹസികത ഇഷ്‌പ്പെടുന്നവര്‍ക്ക് ഹൊഗെനക്കലിലേക്ക് സ്വാഗതം  

88 0

നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുള്ള സുന്ദരമായ മലയോരമാണ് ഹൊഗെനക്കല്‍. സേലത്തിനടുത്തുള്ള കാവേരി നദിയുടെ തീരത്തുള്ള തമിഴ്‌നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഒരുചെറിയഗ്രാമം. സേലത്തുനിന്ന് മൂന്നുമണിക്കൂര്‍ യാത്ര ചെയ്താല്‍ ഹൊഗനക്കലിലെത്താം. മൈസൂരുമായി അതിര്‍ത്തി പങ്കിടുന്നു. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. കന്നട വാക്കുകളായ ഹൊഗെ (പുക എന്നര്‍ത്ഥം), കല്‍ (പാറ എന്നര്‍ത്ഥം) എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം എന്നാണ്. പുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളച്ചാട്ടത്തിലെ ജലപാതത്തില്‍ നിന്നുയരുന്ന നീരാവിയെയാണ്.

ബാംഗ്ലൂരില്‍ നിന്ന് 150 കിലോമീറ്റര്‍അകലെയാണ് ഹൊഗെനക്കല്‍. തദ്ദേശീയരും, വിദേശികളുമായ അനേകം പേര്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നു. ഫ്രഷായി ലഭിക്കുന്ന മീനുകള്‍ പൊരിച്ച് നല്കുന്ന അനേകം ഭക്ഷണശാലകളും, ശരീരത്തിന് നവോന്മേഷം നല്കുന്ന ഓയില്‍മസാജ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. പരമ്പരാഗതമായി കൈമാറി വരുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എണ്ണ ഉപയോഗിച്ച് ഇവിടെ മസാജിങ്ങ് നടത്താം. അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിന് സമീപം നീന്താനും സാധിക്കും. എന്നാല്‍ വളരെ നീന്തല്‍പരിചയമുള്ളവര്‍ക്കേ ഇത് സാധ്യമാകൂ. കുന്നുകളിലേക്ക് ട്രെക്കിങ്ങിനും അവസരമുണ്ട്. ചേതോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള സാഹസികമായ ഈ യാത്ര ഒരു നല്ല അനുഭവമാകും.

ശക്തമായ മഴയില്ലാത്ത സമയത്ത് വെള്ളച്ചാട്ടത്തിനുതാഴെവരെ കൊട്ടത്തോണിയില്‍ പോയി നനയാം. നീളെ നിരത്തിവെച്ച നൂറുകണക്കിന് കൊട്ടത്തോണികള്‍ തീരത്ത് കാണാം. പുഴയ്ക്ക് അക്കരെ മൈസൂരും ഇക്കരെ തമിഴ്നാടുമാണ്. അത്യാവശ്യം താമസസൗകര്യങ്ങളുമുള്ളതിനാല്‍ കുടുംബമായി പോയി ആസ്വദിച്ചുവരാവുന്നിടമാണ് ഹൊഗെനക്കല്‍. സ്ഥലം തമിഴ്നാട്ടിലാണെങ്കിലും പേര് കന്നടയാണ്.

താമസ സൗകര്യങ്ങള്‍:  വളരെ കുറച്ച് ഹോട്ടലുകളേ ഇവിടെയുള്ളൂ.

യാത്രാ മാര്‍ഗങ്ങള്‍ : ഹൊഗനക്കലിലെത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം റോഡാണ്. ബാംഗ്ലൂരില്‍ നിന്ന് 140 ഉം കോയമ്പത്തൂറില്‍ നിന്നും 225 ഉം കൊച്ചിയില്‍ നിന്നും 410 ഉം കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്.  ഹൊഗെനക്കലിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ധര്‍മ്മപുരി, സേലം  അടുത്തുള്ള വിമാനത്താവളം  ബാംഗ്ലൂരാണ്.

Related Post

അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയിലൂടെ എടയ്ക്കല്‍ ഗുഹയിലേക്ക്  

Posted by - May 21, 2019, 11:08 pm IST 0
നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന വയനാട്ടിലെ എടയ്ക്കല്‍ ഗുഹ 1890 ലാണ് പുറംലോകത്തിനു വെളിപ്പെടുന്നത്. ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു ഇത്. അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ്…

മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കാണാന്‍ പോകുന്നവര്‍ അറിയുന്നതിന്  

Posted by - May 21, 2019, 10:56 pm IST 0
തണുപ്പുകാലത്ത് ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴുന്നതോടെ മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നത് കാണാന്‍ കൂട്ടുകാര്‍ക്കൊപ്പവും കുടുംബസമേതവും ആളുകളുടെ ഒഴുക്കാണ്. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങള്‍ മൂടിയ പുല്‍മേടുകളും കാണാന്‍ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത…

Leave a comment