ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി

163 0

തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം

ഭരണമികവിന്റെയും നവോത്ഥാന മതേതര മൂല്യങ്ങളുടെ സംരക്ഷകരെന്ന പ്രതിച്ഛായയുടെയും പിന്‍ബലത്തില്‍ മല്‍സര രംഗത്ത് ആത്മവിശ്വാസത്തോടെ ആദ്യ മെത്തിയ എല്‍ഡിഎഫിന് കുറഞ്ഞ പക്ഷം കഴിഞ്ഞ തവണ ലഭിച്ച എട്ടു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കു മുന്‍പില്‍ പറഞ്ഞു നില്‍ക്കുക ബുദ്ധിമുട്ടാകും .അത്രയൊന്നും ആത്മവിശ്വാസമില്ലാതിരുന്ന യുഡിഎഫിനെയും ശബരിമല മാത്രം ശരണമാക്കിയ എന്‍ ഡി എ യെയും നേരിട്ടിട്ടും സീറ്റ് കുറഞ്ഞാല്‍ അത് ജനം പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്തതു കൊണ്ടാണെന്ന് സമ്മതിക്കേണ്ടി വരും .അത് ഏറ്റവുമധികം പ്രതിരോധത്തിലാക്കുക സി പി എമ്മിനെയും പ്രത്യേകിച്ച് മുഖ്യമന്തി പിണറായി വിജയനെയുമാകും .ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന്റെ ഗുണഫലം യുഡിഎഫിന് ലഭിക്കുകയും ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ പരമ്പരാഗതമായി ലഭിച്ചു പോന്ന ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാവുകയും ചെയ്താലും വിമര്‍ശനത്തിന്റെ കുന്തമുന ശബരിമല പ്രശ്‌നത്തില്‍ ഏതാണ്ട് ഏകപക്ഷീയമായി കടുത്ത നിലപാട് സ്വീകരിച്ച പിണറായി വിജയനായിരിക്കും .ഒപ്പം ഭൂരിപക്ഷ വര്‍ഗീയതക്ക് വളം വച്ചു എന്ന ആരോപണവും മുന്നണിയും സിപിഎമ്മും നേരിടേണ്ടി വരും .ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തോെടെ ഭരണപരവും രാഷ്ട്രീയ പരവുമായ നയങ്ങള്‍ ആവിഷ്‌കരിക്കുന്ന മുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ബുദ്ധിമുട്ടാവുന്ന സാഹചര്യം സൃഷ്ടിക്കും .മാത്രമല്ല ദേശീയ തലത്തില്‍ നിലനില്‍പ്പിനായി പോരാടുന്ന സി പി എമ്മിനും സി പി ഐ ക്കും വിശാല സഖ്യങ്ങള്‍ രൂപീകരിക്കുന്നതില്‍ നിന്ന് കടിഞ്ഞാണിടുന്ന സി പി എമ്മിന്റെ കേരള നേതൃത്വം   ഇവിടെയുണ്ടാകുന്ന തോല്‍വി കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കാന്‍ പണിപ്പെടേണ്ടിയും വരും .

രാഹുല്‍ ഗാന്ധിയിലും ന്യൂനപക്ഷ ഏകീകരണത്തിലും പ്രതീക്ഷ പുലര്‍ത്തുന്ന യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധിയാകുമെന്നത് വൈരുധ്യ മെന്നു തോന്നാമെങ്കിലും അതാണ് സത്യം.  അതിനുമപ്പുറം കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ നേതാക്കളെയും അണികളെയും പിടിച്ചു നിര്‍ത്തുകയെന്നത് യഥാര്‍ത്ഥ വെല്ലുവിളി .ഇനി തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ വാട്ടര്‍ ലൂ ആകുകയും ചെയ്യും .

അതേ സമയം ഈ തെരഞ്ഞെടുപ്പ് ഏറ്റവുമധികം നിര്‍ണായകമാവുക ബിജെപിയുടെ സംസ്ഥാന ഘടകത്തിനാവും .കുറഞ്ഞ പക്ഷം ഒരു സീറ്റിലെങ്കിലും ജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം ഈ രൂപത്തില്‍ തുടരില്ല .ശബരിമല എന്ന വിഷയത്തെ സജീവ തെരഞ്ഞെടുപ്പ് ചർച്ചയാക്കി നിലനിർത്തിയ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ഇന്നത്തെ മാറിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ഒരു വിജയം അനിവാര്യമാണ്.

Related Post

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയേയും ജെഡിയു പാർട്ടിയിൽ നിന്ന് പുറത്താക്കി 

Posted by - Jan 29, 2020, 05:37 pm IST 0
പട്‌ന: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോരാടും :അമിത് ഷാ

Posted by - Jan 16, 2020, 04:38 pm IST 0
ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോരാടുമെന്ന്  ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ…

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

Posted by - Apr 12, 2019, 11:34 am IST 0
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി…

വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്

Posted by - Feb 20, 2020, 03:51 pm IST 0
ഗുല്‍ബര്‍ഗ:വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. പാര്‍ട്ടി ദേശീയ വക്താവ് മഹാരാഷ്ട്ര  വാരിസ് പത്താനാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഫ്രെബുവരി 15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന…

Leave a comment