ട്രാവല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

144 0

യാത്ര പോകാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരുണ്ട്. പലരും അതിനായുള്ള പണച്ചെലവ് ഓര്‍ത്താണ് യാത്ര വേണ്ടെന്നുവെയ്ക്കുന്നത്. അത്തരക്കാര്‍ക്കായുള്ളതാണ് ട്രാവല്‍ ലോണ്‍. വായ്പയെടുത്ത് യാത്ര പോവുക എന്നത് പതുക്കെപ്പതുക്കെ ഒരു ട്രെന്‍ഡായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. സ്ഥിര ജോലിയുള്ള ശമ്പള വരുമാനക്കാര്‍ക്കിടയിലാണ് ആവശ്യക്കാര്‍ കൂടുതല്‍. ട്രാവല്‍ ലോണ്‍ എന്നാല്‍ ഒരുതരം പേഴ്സണല്‍ ലോണ്‍ തന്നെയാണ്. യാത്ര ചെലവുകള്‍ കവര്‍ ചെയ്യാനുള്ള വായ്പ. മുന്‍പ് കുടുംബമൊത്തുള്ള വിനോദയാത്രകളെ ഒരു ആഡംബരമായാണ് ആളുകള്‍ നോക്കിക്കണ്ടിരുന്നത്.

വായ്പ എടുക്കാനുള്ള എളുപ്പം, തിരിച്ചടവ് കാലാവധിയില്‍ അനുവദിക്കുന്ന ഫ്‌ലെക്‌സിബിലിറ്റി എന്നിവയാണ് പ്രധാനമായും ട്രാവല്‍ ലോണിലേക്ക് ആകര്‍ഷിക്കുന്നത്. യാത്ര ശരിക്കും ആസ്വദിക്കണമെങ്കില്‍ വായ്പാ തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതിരിക്കണം. അതിനായി നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം യാത്ര പോകേണ്ട സ്ഥലം തീരുമാനിക്കുക എന്നതാണ്. രണ്ടാമത് യാത്രയുടെ ഏകദേശ ചെലവ് കണക്കുകൂട്ടുക എന്നതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നിങ്ങള്‍ക്ക് ബജറ്റ് തയ്യറാക്കാം. ബജറ്റ് തയ്യാറായിക്കഴിഞ്ഞാല്‍ അടുത്തതായി എത്ര തുക വായ്പ എടുക്കേണ്ടി വരുമെന്ന് കണക്കുകൂട്ടണം. നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചടക്കാന്‍ സാധിക്കുമെന്നുറപ്പുള്ള തുക മാത്രമേ ലോണ്‍ എടുക്കാവൂ. നിങ്ങളുടെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

യാത്രക്കിടയില്‍ ഉണ്ടാകാവുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ നേരിടാന്‍ ഇന്‍ഷുറന്‍സ് കവര്‍ എടുക്കുന്നതാണ് നല്ലത്. ലഗേജ്, രേഖകള്‍ എന്നിവ മോഷണം പോകുക, അപകടങ്ങള്‍ സംഭവിക്കുക എന്നിവയ്ക്കാണ് ഇന്‍ഷുറന്‍സ് കവറേജ്. വായ്പ എടുത്താണ് പോകുന്നതെങ്കില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

ട്രാവല്‍ ലോണ്‍ ലഭിക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പമാണെങ്കിലും ആവശ്യമുള്ള രേഖകള്‍ നേരത്തെ തയ്യാറാക്കി വെക്കുന്നതിലൂടെ അനാവശ്യ കാലതാമസം ഒഴിവാക്കാം. സാലറി സ്ലിപ്പ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് സാധാരണയായി ആവശ്യപ്പെടാറുള്ള രേഖകള്‍.

Related Post

സാമ്പത്തിക പ്രതിസന്ധിയില്‍ വീഴ്ത്തുന്ന ശീലങ്ങള്‍  

Posted by - May 23, 2019, 04:48 am IST 0
വലിയൊരു ശതമാനവും കടക്കെണിയിലാകുന്നത് അവരുടെ ശീലങ്ങള്‍ കൊണ്ട് തന്നെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മാറ്റാന്‍ സാധിക്കുമായിരുന്ന ചെറിയ ചെറിയ ശീലങ്ങള്‍. അവ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തും.…

ആര്‍ത്തവകാലത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും സുരക്ഷിതകാലവും  

Posted by - May 23, 2019, 07:28 pm IST 0
ഗര്‍ഭധാരണത്തെ തടയുന്നതിനു വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ഓരോരുത്തനും അനുവര്‍ത്തിക്കുന്നത്. പില്‍സ്, കോണ്ടംസ്, ഐയുഡി എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സ്ത്രീകളില്‍ ട്യൂബക്ടമി, പുരുഷന്മാരില്‍ വാസക്ടമി…

സ്ത്രീക്കുവേണ്ടത് സെക്‌സിനേക്കാള്‍ സ്‌നേഹവും കരുതലും  

Posted by - May 23, 2019, 07:40 pm IST 0
പല ദാമ്പത്യങ്ങളും വിവാഹമോചനത്തില്‍ ചെന്നെത്തുന്നതിനു കാരണം സെക്‌സിലുണ്ടാകുന്ന താളംതെറ്റലുകളാണ്. വിവാഹിതരായി ജീവിതം ആഘോഷമാക്കുന്ന വേളകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യക്കുറവ് കാണുന്നത് വലിയ പ്രശ്നമായി ദാമ്പത്യത്തില്‍ കാണാറുണ്ട്.…

വിദ്യാഭ്യാസ വായ്പക്കാരെ സഹായിക്കാന്‍ വിദ്യാലക്ഷ്മി വെബ്‌സൈറ്റ്  

Posted by - May 23, 2019, 05:03 am IST 0
വിദ്യാഭ്യാസ വായ്പയ്ക്കായി വിവിധ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നതിന് നടക്കുന്നവരെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. www.vidyalakshmi.co.in എന്ന വെബ്സൈറ്റ് ആണത്. ഒരു സാധാരണ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോം…

വാക്കുകളാല്‍ മതിലുകള്‍ പണിയരുത്; സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചാല്‍ വിവാഹബന്ധം തകരാതിരിക്കും  

Posted by - May 23, 2019, 07:31 pm IST 0
ഒരിക്കലും പിണങ്ങാതെ വഴക്കുണ്ടാക്കാതെ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന് ആര്‍ക്കെങ്കിലും അവകാശവാദമുയര്‍ത്താനാവുമോ? സാധിക്കില്ലെന്ന് ഏറെ ആലോചിക്കാതെ തന്നെ പറയാനാകും. എ്ന്നാല്‍ കലഹവും വെറുപ്പും പതിവാക്കിയാല്‍ അതുമതി വിവാഹബന്ധം തകരാന്‍.…

Leave a comment