ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം നിശ്ചയിക്കുമ്പോള്‍ എന്തൊക്കെ പരിഗണിക്കും  

94 0

ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്നതും വാങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. ഉപഭോക്താവും കമ്പനിയും തമ്മിലുള്ള വിശ്വാസം. പോളിസി വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവ് ചില സത്യവാങ്മൂലങ്ങള്‍ നല്‍കണം. നിങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചതായിരിക്കുമത്. അവിടെ കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ പ്രീമിയത്തില്‍ കുറവ് ലഭിക്കും. എന്നാല്‍ ആവശ്യത്തിന് ക്ലെയിം ലഭിക്കുകയില്ല എന്നു മനസിലാക്കണം. ഒരേ തുകയ്ക്കുള്ള പോളിസി പലര്‍ക്കും പല പ്രീമിയത്തിനാവും ലഭിക്കുക. എന്തൊക്കെയാണ് കമ്പനികള്‍ പ്രീമിയം നിശ്ചയിക്കുന്നതില്‍ പരിഗണിക്കുകയെന്ന് നോക്കാം.

പ്രീമിയത്തെ കാര്യമായി തന്നെ ബാധിക്കും നിങ്ങളുടെ വയസ്. നിങ്ങള്‍ ചെറുപ്പമാണെങ്കില്‍ പ്രായമായവരെ അപേക്ഷിച്ച് കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതിയാകും. ചെറുപ്പമാകുമ്പോള്‍ നിങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരാനും മരിക്കാനുമുള്ള സാധ്യത കുറവാണല്ലോ. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്ലെയിം നല്‍കുന്നതിനു മുമ്പു തന്നെ പ്രീമിയം ഇനത്തില്‍ വലിയ തുക നിങ്ങളില്‍ നിന്ന് ഈടാക്കാന്‍, നിങ്ങള്‍ ചെറുപ്പമാണെങ്കില്‍ കമ്പനിക്ക് കഴിയും. പ്രായമായവരാണെങ്കില്‍ പ്രീമിയം അടച്ചു തുടങ്ങുമ്പോള്‍ തന്നെ ചിലപ്പോള്‍ ക്ലെയിം നല്‍കേണ്ട സ്ഥിതി വരും. അപ്പോള്‍ പ്രീമിയം വര്‍ധിപ്പിക്കാനും ഇന്‍ഷുറന്‍സ് കമ്പനി ശ്രമിക്കും.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒരിക്കലും സ്ത്രീ പുരുഷ സമത്വത്തിന് എതിരല്ല, എന്നാല്‍ ബിസിനസില്‍ അത് കാട്ടിയേ മതിയാകൂ. വിവിധ പഠനങ്ങളും കണക്കുകളും പ്രകാരം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും കൂടുതല്‍ ആയുസ്സുണ്ട് എന്നാണ്. അതുകൊണ്ട് കൂടുതല്‍ കാലം പ്രീമിയം അടയ്ക്കാന്‍ അവര്‍ക്കാകും. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് പ്രീമിയം തുക കുറഞ്ഞുമിരിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ പുകവലി ആരംഭിക്കുന്നവരുടെ ശരാശരി പ്രായം 18 ആണ്. ഇതുമൂലം ചെറുപ്പത്തില്‍ തന്നെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാന്‍ കാരണമാകുന്നു. നിങ്ങള്‍ പുകവലിക്കാരനാണെങ്കില്‍ അത് വെളിപ്പെടുത്തിയാല്‍ പ്രീമിയം കൂടും. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചാല്‍ ക്ലെയിം ലഭിക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.

പ്രീമിയം നിശ്ചയിക്കുന്നതില്‍ നിങ്ങളുടെ രോഗങ്ങള്‍ സംബന്ധിച്ച ചരിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. കാന്‍സര്‍, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ ഉണ്ടെങ്കിലും അത് പാരമ്പര്യമായി ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനയുണ്ടാകും.

നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങളെല്ലാം ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഇതില്‍ മുമ്പ് നിങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ പ്രീമിയത്തിലും അത് പ്രതിഫലിക്കും.

നിങ്ങള്‍ വലിയൊരു മദ്യപാനിയാണെങ്കില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയവും അതനുസരിച്ച് കൂടും. പോളിസിയെടുക്കുമ്പോള്‍ തന്നെ കമ്പനി നിങ്ങളോട് പുകവലിക്കാരനാണോ മദ്യപാനിയാണോ എന്ന് ചോദിക്കും.

ഏത് തരത്തിലുള്ള പോളിസിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നത് പ്രീമിയത്തെ ബാധിക്കുന്ന കാര്യമാണ്. ദീര്‍ഘകാല പോളിസികളേക്കാള്‍ ചെലവ് കൂടിയതാണ് ഹ്രസ്വകാല പോളിസികള്‍.

നിങ്ങള്‍ നല്‍കേണ്ടി വരുന്ന പോളിസി പ്രീമിയത്തെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് എന്തു ജോലി ചെയ്യുന്നു എന്നത്. ഖനനം, ഓയ്ല്‍ & ഗ്യാസ്, മീന്‍പിടുത്തം തുടങ്ങിയ അപകട സാധ്യതയേറെയുള്ള മേഖലകളിലാണ് ജോലിയെങ്കില്‍ പ്രീമിയം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.

നിങ്ങള്‍ അടങ്ങിയൊതുങ്ങി ജീവിക്കുന്നവരാണോ അതോ സാഹസിക വൃത്തിയില്‍ ആകൃഷ്ടരാണോ എന്നതൊക്കെ ഇന്‍ഷുറന്‍സ് കമ്പനി നോക്കും. കാര്‍ റേസിംഗും, മലകയറ്റവും പോലുള്ളവ ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍ പ്രീമിയം നല്‍കേണ്ടി വന്നേക്കാം.

നിങ്ങളുടെ പ്രീമിയം വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യമാണ് അമിതവണ്ണം. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം, കാന്‍സര്‍, ഹൃദയാഘാതം, മറ്റു ഹൃദയ രോഗങ്ങള്‍ തുടങ്ങി പലവിധ രോഗങ്ങള്‍ക്ക് കാരണമായേക്കാം ഈ അമിതവണ്ണം എന്നതുതന്നെ.

ഓരോ വ്യക്തികളെയും അവരുടെ ശീലങ്ങളെയും അടിസ്ഥാനമാക്കിയാണ് പോളിസി പ്രീമിയം നിശ്ചയിക്കുക. ഇക്കാര്യങ്ങള്‍ ഓരോന്നുമായി മാത്രമല്ല പരസ്പരം ബന്ധപ്പെടുത്തിയും കമ്പനി ചിന്തിക്കാം.

Related Post

എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി  

Posted by - May 23, 2019, 05:00 am IST 0
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി…

വിപണി വിശകലനങ്ങളും രാഷ്ട്രീയസാഹചര്യങ്ങളും കയറ്റിറക്കങ്ങള്‍ക്കു കാരണമാകും  

Posted by - May 23, 2019, 03:58 pm IST 0
വിദേശനാണ്യ വിനിമയ വിപണിയെ വിശകലനംചെയ്യുന്നവരുടെ പ്രവചനങ്ങള്‍ പ്രകാരം വിനിമയമൂല്യത്തില്‍ മാറ്റംവന്നുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള വിശദമായ വിപണി വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചനകള്‍ വിനിമയ മൂല്യനിര്‍ണയത്തില്‍ പ്രധാനമാണ്. ഇതിന് അനുസൃതമായി വിനിമയം…

ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍  

Posted by - May 23, 2019, 04:53 am IST 0
ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട്  നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ…

ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയും  

Posted by - May 23, 2019, 07:25 pm IST 0
നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും…

കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും  

Posted by - May 23, 2019, 04:03 pm IST 0
ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും.…

Leave a comment