സാമ്പത്തിക പ്രതിസന്ധിയില്‍ വീഴ്ത്തുന്ന ശീലങ്ങള്‍  

108 0

വലിയൊരു ശതമാനവും കടക്കെണിയിലാകുന്നത് അവരുടെ ശീലങ്ങള്‍ കൊണ്ട് തന്നെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മാറ്റാന്‍ സാധിക്കുമായിരുന്ന ചെറിയ ചെറിയ ശീലങ്ങള്‍. അവ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തും. ഏതൊക്കെയാണ് ആ ശീലങ്ങള്‍ എന്നു നോക്കാം.

ശുഭാപ്തിവിശ്വാസം നല്ലതുതന്നെ. എന്നാല്‍ അത് അമിതമായാലോ? ജീവിതത്തില്‍ മോശം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മാത്രമേ സംഭവിക്കുകയുള്ളു, എനിക്ക് അങ്ങനെയൊന്നും വരില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷെ സാമ്പത്തികമായ പ്രതിസന്ധി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അങ്ങനെ വരില്ലെന്ന് കരുതുന്നവര്‍ ഭാവിയിലേക്ക് വേണ്ടി ഒന്നും കരുതിവെക്കില്ല. മറ്റൊരു കൂട്ടരുണ്ട്. എന്ത് വന്നാലും വരട്ടെ, ഞാന്‍ അതിനെ നേരിടും എന്ന് അമിത ആത്മവിശ്വാസം കാണിക്കുന്നവര്‍. സാമ്പത്തികമായി കരുതിവെച്ചിട്ട് ആത്മവിശ്വാസത്തോടെ ജീവിക്കുക. എപ്പോഴും എമര്‍ജന്‍സി ഫണ്ട് മാറ്റിവെക്കുക.

മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നു വിചാരിച്ചു സമയം കളയുന്നവര്‍. ഇത്തരക്കാര്‍ ജീവിക്കുന്നത് സമൂഹത്തിന്റെ അഭിപ്രായത്തിന് വേണ്ടിയായിരിക്കും. ഉദാഹരണത്തിന് ഞാന്‍ ഒരു പ്രീമിയം കാര്‍ ഇനിയെങ്കിലും വാങ്ങിയില്ലെങ്കില്‍ മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് കരുതും എന്ന് അവര്‍ ചിന്തിക്കുന്നു. ജീവിതത്തിലെ ഓരോ തീരുമാനം എടുക്കുമ്പോഴും ഇത് എനിക്ക് ആവശ്യമാണോ എന്നായിരിക്കില്ല അവര്‍ ആദ്യം ചിന്തിക്കുന്നത്. പകരം സമൂഹം എന്ത് ചിന്തിക്കും എന്നായിരിക്കും. ഈ സ്വഭാവം അവരെ കടക്കെണിയില്‍ വീഴ്ത്തുന്നു.

മനസിന് വിഷമം തോന്നുമ്പോഴോ മൂഡ് ശരിയല്ലാത്തപ്പോഴോ ഒക്കെ അതില്‍ നിന്ന് രക്ഷ നേടാന്‍ വെറുതെ ഷോപ്പിംഗിന് ഇറങ്ങുന്നവരുണ്ട്. മൂഡ് നന്നാക്കാനാണ് ഇറങ്ങുന്നതെങ്കിലും കൈയില്‍ ഒരു കൂട്ടം സാധനങ്ങളും വാങ്ങിയായിരിക്കും ഇവര്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. ഇതില്‍ മുക്കാലും നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങളായിരിക്കും. മാത്രവുമല്ല, മുന്തിയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം, മള്‍ട്ടിപ്ലക്സില്‍ നിന്ന് സിനിമ തുടങ്ങി ഒട്ടേറെ വിനോദങ്ങള്‍്ക്കായും പണം ചെലവഴിച്ചിട്ടുണ്ടാകും. അതുകൊണ്ട് മൂഡ് നന്നാക്കാനായി ഷോപ്പിംഗ് വേണ്ട. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, കുറച്ചുനേരം നടക്കുക… തുടങ്ങിയ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുക.

ആവശ്യങ്ങള്‍ കഴിയട്ടെഇപ്പോഴത്തെ കാര്യങ്ങള്‍ ആദ്യം നടക്കട്ടെ, നിക്ഷേപമൊക്കെ പിന്നെയാകാം എന്നത് വളരെ അപകടകരമായ ചിന്താഗതിയാണ്. ആവശ്യങ്ങള്‍ കഴിഞ്ഞിട്ട് ആര്‍ക്കും തന്നെ പണം ബാക്കിയുണ്ടാകില്ല. ആദ്യം നിക്ഷേപത്തിനുള്ളത് മാറ്റിവെച്ചിട്ട് ബാക്കി മാത്രം ചെലവഴിക്കുന്നവര്‍ക്ക് സുരക്ഷിതമായ സാമ്പത്തികഭാവിയുണ്ടാകും. അല്ലാത്തവരുടെ നിക്ഷേപം ശോഷിച്ചിരിക്കും.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണോ? ഓഹരിയധിഷ്ഠിത ഹൃസ്വകാല നിക്ഷേപപദ്ധതികള്‍ നിക്ഷേപകന് പലപ്പോഴും അമിത സമ്മര്‍ദ്ദം തരുന്നവയായിരിക്കും. എന്നാല്‍ വളരെ ആസുത്രിതമായി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അലയേണ്ടിവരില്ല. ദീര്‍ഘകാല നിക്ഷേപങ്ങളുടെ നേട്ടവും കൂടുതലായിരിക്കും.  

Related Post

വാക്കുകളാല്‍ മതിലുകള്‍ പണിയരുത്; സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചാല്‍ വിവാഹബന്ധം തകരാതിരിക്കും  

Posted by - May 23, 2019, 07:31 pm IST 0
ഒരിക്കലും പിണങ്ങാതെ വഴക്കുണ്ടാക്കാതെ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന് ആര്‍ക്കെങ്കിലും അവകാശവാദമുയര്‍ത്താനാവുമോ? സാധിക്കില്ലെന്ന് ഏറെ ആലോചിക്കാതെ തന്നെ പറയാനാകും. എ്ന്നാല്‍ കലഹവും വെറുപ്പും പതിവാക്കിയാല്‍ അതുമതി വിവാഹബന്ധം തകരാന്‍.…

ട്രാവല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

Posted by - May 23, 2019, 04:38 am IST 0
യാത്ര പോകാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരുണ്ട്. പലരും അതിനായുള്ള പണച്ചെലവ് ഓര്‍ത്താണ് യാത്ര വേണ്ടെന്നുവെയ്ക്കുന്നത്. അത്തരക്കാര്‍ക്കായുള്ളതാണ് ട്രാവല്‍ ലോണ്‍. വായ്പയെടുത്ത് യാത്ര പോവുക എന്നത് പതുക്കെപ്പതുക്കെ ഒരു ട്രെന്‍ഡായി…

വിദ്യാഭ്യാസ വായ്പക്കാരെ സഹായിക്കാന്‍ വിദ്യാലക്ഷ്മി വെബ്‌സൈറ്റ്  

Posted by - May 23, 2019, 05:03 am IST 0
വിദ്യാഭ്യാസ വായ്പയ്ക്കായി വിവിധ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നതിന് നടക്കുന്നവരെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. www.vidyalakshmi.co.in എന്ന വെബ്സൈറ്റ് ആണത്. ഒരു സാധാരണ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോം…

ആര്‍ത്തവകാലത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും സുരക്ഷിതകാലവും  

Posted by - May 23, 2019, 07:28 pm IST 0
ഗര്‍ഭധാരണത്തെ തടയുന്നതിനു വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ഓരോരുത്തനും അനുവര്‍ത്തിക്കുന്നത്. പില്‍സ്, കോണ്ടംസ്, ഐയുഡി എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സ്ത്രീകളില്‍ ട്യൂബക്ടമി, പുരുഷന്മാരില്‍ വാസക്ടമി…

സ്ത്രീക്കുവേണ്ടത് സെക്‌സിനേക്കാള്‍ സ്‌നേഹവും കരുതലും  

Posted by - May 23, 2019, 07:40 pm IST 0
പല ദാമ്പത്യങ്ങളും വിവാഹമോചനത്തില്‍ ചെന്നെത്തുന്നതിനു കാരണം സെക്‌സിലുണ്ടാകുന്ന താളംതെറ്റലുകളാണ്. വിവാഹിതരായി ജീവിതം ആഘോഷമാക്കുന്ന വേളകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യക്കുറവ് കാണുന്നത് വലിയ പ്രശ്നമായി ദാമ്പത്യത്തില്‍ കാണാറുണ്ട്.…

Leave a comment