എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി  

68 0

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം തവണയും റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതോടെയാണ് എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തിയത്. മുപ്പത് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ഭവന വായ്പയ്ക്ക് ബാധകമായ പുതുക്കിയ പലിശനിരക്ക് 8.60 ശതമാനം മുതല്‍ 8.90 ശതമാനം വരെയാണ്. ഉയര്‍ന്ന നിരക്കായ 9 ശതമാനത്തില്‍ നിന്നാണ് പലിശനിരക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനമായി കുറച്ചിരുന്നു. 6.25 ശതമാനത്തില്‍ 6 ശതമാനമായിട്ടാണ് റിപ്പോ നിരക്ക് കുറച്ചത്. ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ആര്‍ബിഐ റിപ്പോ നിരക്ക് കുറക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ വിലയിരുത്തിയിരുന്നു. റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുമെന്നും ആര്‍ബിഐ മോണിറ്ററി പോളിസി കമ്മറ്റി (എംപിസി) വിലയിരുത്തിയിരുന്നു.

ഇത് രണ്ടാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറക്കുന്നത്.  നാണയ പെരുപ്പം കുറഞ്ഞതും ജിഡിപി നിരക്കിലെ വളര്‍ച്ചാ ഇടിവുമാണ് റിപ്പോ നിരക്ക് കുറക്കാന്‍ ആര്‍ബിഐ മുതിര്‍ന്നത്. കഴിഞ്ഞ ഫിബ്രുവരിയിലും  25 ബേസിസ് പോയിന്റ് ആര്‍ബിഐ കുറച്ചിരുന്നു. വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക് റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തിലാക്കിയാല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടി വരും.

2016 ഏപ്രില്‍ മുതല്‍ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങിന് (എംസിഎല്‍ആര്‍) സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പയുടെ പലിശ നിര്‍ണയിക്കുന്നത്. 2019 മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എസ്ബിഐയുടെ സേവിംഗ്സ് ബാങ്ക് പലിശനിരക്കും പരിഷ്‌കരിക്കപ്പെടും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 3.50 ശതമാനം പലിശ ലഭിക്കും. വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും വായ്പ പലിശ നിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് സൂചന.

Related Post

ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍  

Posted by - May 23, 2019, 04:53 am IST 0
ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട്  നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ…

ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം നിശ്ചയിക്കുമ്പോള്‍ എന്തൊക്കെ പരിഗണിക്കും  

Posted by - May 23, 2019, 04:41 am IST 0
ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്നതും വാങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. ഉപഭോക്താവും കമ്പനിയും തമ്മിലുള്ള വിശ്വാസം. പോളിസി വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവ് ചില സത്യവാങ്മൂലങ്ങള്‍ നല്‍കണം. നിങ്ങളുടെ ആരോഗ്യ…

കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും  

Posted by - May 23, 2019, 04:03 pm IST 0
ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും.…

ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കാന്‍ പോഷകസമ്പുഷ്ടമായ ആഹാരം ഉറപ്പാക്കൂ  

Posted by - May 23, 2019, 07:38 pm IST 0
സന്തോഷകരമായ ലൈംഗിക ജീവിതത്തിന് ഭക്ഷണത്തിനു പ്രധാന സ്ഥാനമുണ്ട്. പോഷക സമ്പുഷ്ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്ടിക്ക് സഹായിക്കുന്നു. ശരീരത്തില്‍…

ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയും  

Posted by - May 23, 2019, 07:25 pm IST 0
നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും…

Leave a comment