എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറയ്ക്കും  

48 0

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇഷുറന്‍സ് കമ്പനിയായ എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ഓഹരികളില്‍ കുറവ് വരുത്താനാണ് എല്‍ഐസി ഇപ്പോള്‍ തീരുമാനിച്ചത്. ഓഹരി വിപണിയില്‍ ഒരു ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഒരു കമ്പനിക്ക 15 ശതമാനത്തേക്കാള്‍ കൂടുതല്‍ ഓഹരി ഇടപാടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധന ഉണ്ട്. ഇത് പാലിക്കുന്നതിന് വേണ്ടിയാണ് എല്‍ഐസി ഐഡിബിഐ ബാങ്കിന്റെ ഓഹരിയില്‍ കുറവ് വരുത്താന്‍ ആലോചിച്ചിട്ടുള്ളത്.

അതേസമയം കഴിഞ്ഞ ജനുവരിയിലാണ് ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്.  ഓഹരി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഐഡിബിഐ ബാങ്ക് അധികൃതര്‍ ഒരു പ്രതികരണവും നലിവില്‍ അറിയിച്ചിട്ടില്ല. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഐഡിബിഐ ബാങ്കിന്റെ നഷ്ടം വര്‍ധിക്കുകയും ചെയ്തു. ഡിസംബറില്‍ ബാങ്കിന്റെ 41,85,48 കോടി രൂപയാ ഉയരുകയും ചെയ്തു. മുന്‍വര്‍ഷം ഇത് 1,524.31 കോടി രൂപയായിരുന്നു. നിലവില്‍ ഐഡിബിഐ ബാങ്കിന്റെ വരുമാനത്തിലും വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.7,125.20 കോടി രൂപയില്‍ നിന്ന് 6,190.94 കോടി രൂപയായി താഴ്ന്നനെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Post

ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു  

Posted by - May 23, 2019, 05:08 am IST 0
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 140.41 പോയിന്റ് ഉയര്‍ന്ന്  39110.21 ലെത്തിയാണ്  ഇന്ന് വ്യാപാരം അവസാനിച്ചത്.…

മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി 8,055 കോടിയുടെ നിക്ഷേപമെത്തി  

Posted by - May 23, 2019, 05:10 am IST 0
മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി വന്‍ നിക്ഷേപമെത്തിയതായി റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ (എസ്ഐപി) മാര്‍ച്ച് മാസത്തില്‍ ഒഴുകിയെത്തിയ നിക്ഷേപം ഏകദേശം 8,055 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ…

Leave a comment