ഹൃസ്വകാലത്തെ നഷ്ടസാധ്യത ഒഴിവാക്കി ദീര്‍ഘകാലനേട്ടത്തിന് എസ്.റ്റി.പി  

67 0

നിങ്ങളുടെ കൈയില്‍ കുറച്ചു പണമുണ്ട്. മികച്ച നേട്ടം ലഭിക്കുന്ന എവിടെയെങ്കിലും അത് നിക്ഷേപിക്കണം. എന്തു ചെയ്യും. ഈ സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍ അഥവാ എസ്.റ്റി.പി. ഹൃസ്വകാലത്തെ നഷ്ടസാധ്യത ഒഴിവാക്കി ദീര്‍ഘകാലനേട്ടം നല്‍കാന്‍ ഇവയ്ക്ക് കഴിയും.

ഒരു ഫണ്ടില്‍ നിന്ന് മറ്റൊരു ഫണ്ടിലേക്ക് ഒരേ ഫണ്ട് ഹൗസില്‍ നിന്ന് പണം പോകുന്ന രീതിയാണ് എസ്.റ്റി.പിയിലുള്ളത്. സാധാരണഗതിയില്‍ ഡെബ്റ്റ് ഫണ്ടില്‍ നിന്ന് ഇക്വിറ്റി ഫണ്ടിലേക്കാണ് ഇത്തരത്തില്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. എന്നാല്‍ നേരെ തിരിച്ചും പണം നിക്ഷേപിക്കാനാകും.  വിപണിയില്‍ ചാഞ്ചാട്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് എസ്.റ്റി.പി ഏറെ അനുയോജ്യം. ഹൃസ്വകാലത്തെ നഷ്ടസാധ്യത ഒഴിവാക്കാന്‍ ഒരുമിച്ചുള്ള തുക താരതമ്യേന സുരക്ഷിതമായ നിക്ഷേപത്തിലിട്ട് അതില്‍ നിന്ന് ആഴ്ച തോറുമോ മാസം തോറുമോ ഓരോ പാദത്തിലോ ഗഡുക്കളായി പണം ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിലേക്ക് കൃത്യമായി പോയിക്കൊണ്ടിരിക്കും.

ഫിക്സഡ്, ഫ്ളെക്സിബിള്‍, ക്യാപ്പിറ്റല്‍ അപ്രീസിയേഷന്‍ എന്നീ വിവിധ തരത്തിലുള്ള എസ്.റ്റി.പി പദ്ധതികളുണ്ട്. ഫിക്സഡ് സ്‌കീമില്‍ നിക്ഷേപകന്‍ നേരത്തെ തീരുമാനിച്ച തുക കൃത്യമായി ട്രാന്‍സ്ഫര്‍ ചെയ്യും. എന്നാല്‍ ഫ്ളെക്സിബിള്‍ സ്‌കീമില്‍ വിപണിയുടെ ഗതി അനുസരിച്ച് എത്ര തുക ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ഓരോ തവണയും നിക്ഷേപകന് തീരുമാനിക്കാം. ക്യാപ്പിറ്റല്‍ അപ്രീസിയേഷന്‍ സ്‌കീമില്‍ ഈ പദ്ധതിയില്‍ നിന്ന് ലഭിച്ച മൂലധനനേട്ടം മാത്രമേ സ്രോതസില്‍ നിന്ന് ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുള്ളു.

Related Post

സ്ഥിരതയുള്ള സര്‍ക്കാര്‍ ഉറപ്പായത് വിപണിയെ തുണയ്ക്കും  

Posted by - May 24, 2019, 10:34 pm IST 0
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം പ്രവചിച്ചതിനു പിന്നാലെ സെന്‍സെക്സ് 40,000 പോയിന്റ് വരെ കടന്നിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പിന്നിട്ട് ബിജെപി സീറ്റ് ഉറപ്പിച്ച വേളയില്‍ ഓഹരി…

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വരട്ടെ, ഒരല്‍പ്പം കാത്തിരിക്കൂ  

Posted by - May 23, 2019, 05:21 am IST 0
കഴിഞ്ഞ ആറുമാസത്തോളമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വര്‍ണവിലയ്ക്ക് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയാണുള്ളത്. വിലയില്‍ കാര്യമായ…

Leave a comment