തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

85 0

കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.
 
തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി നേതൃത്വവും അണികളും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു .എന്നാല്‍ ക്രോസ് വോട്ട് എന്ന മുന്‍കൂര്‍ ജാമ്യം കുമ്മനം രാജശേഖരന്‍ തന്നെ എടുത്തത് ചില സൂചനകള്‍ നല്‍കുന്നു. ബിജെപിയുടെ വിജയം തടയാന്‍ എല്‍ ഡി എഫ് പ്രത്യേകിച്ച് സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വോട്ട് മറിച്ചുനല്‍കിയെന്നാണ് അതിനര്‍ത്ഥം.
 
കെ.സുരേന്ദ്രന്റെ ആരാധകരും ശബരിമല ആചാര സംരക്ഷണ വാദികളും പത്തനംതിട്ടയില്‍ വിജയം സുനിശ്ചിതം എന്ന നിഗമനത്തിലാണ് .
തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ബിജെപി വിജയിച്ചാല്‍ അത് കടുത്ത പ്രത്യാഘാതമുണ്ടാക്കുക സി പി എമ്മിന്റെ ആശയ അടിത്തറയ്ക്കായിരിക്കും

സി പി എമ്മിന്റെ ഉറച്ച കോട്ടയായ ആലത്തൂര്‍ അപ്രതീക്ഷിതമായാണ് നിര്‍ണായക മണ്ഡലമായി മാറുന്നത് .രമ്യ ഹരിദാസ് എന്ന പെണ്‍കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ആദ്യം ചലനമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഊര്‍ജസ്വലവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനത്തിലൂടെ ആ പുതുമുഖം സിറ്റിംഗ് എം പി പി കെ ബിജുവിന് വെല്ലുവിളിയായി .ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്റെ പരാമര്‍ശം രമ്യക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു .യു ഡി എഫ് അല്‍പ്പവും പ്രതീക്ഷിക്കാതിരുന്ന ആലത്തൂര്‍ ഇപ്പോള്‍ മുന്നണിയുടെ വിജയ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു .

വടകര പതിവുപോലെ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ ഒറ്റക്കെട്ടായി മറ്റെല്ലാവരുടെയും എതിര്‍പ്പ് എല്‍ ഡി എഫ് ഏറ്റുവാങ്ങുന്ന മണ്ഡലമാണ് .സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കുന്തമുന എന്ന് മറ്റുള്ളവര്‍ ആരോപിക്കുന്ന പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായതോടെ  എതിര്‍പ്പും ശക്തമായി .ഈ എതിര്‍പ്പ് ശക്തമായി പ്രതിഫലിപ്പിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമായി കെ മുരളീധരന്‍ ആ ദൗത്യം ഏറ്റെടുത്തതോടെ വടകരയിലെ പോരും അതിന്റെ ഫലവും കേരളത്തിനാകെ ആകാംക്ഷയായി .

Related Post

കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല,മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചത്.:ബി ഗോപാലകൃഷ്ണൻ

Posted by - Oct 24, 2019, 05:59 pm IST 0
കോഴിക്കോട്: കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ വിജയം ജാതി മത രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവ് ഒഴികെ ബി.ജെ.പി.ക്ക് എല്ലാ സ്ഥലത്തും വോട്ടില്‍…

കേരളത്തില്‍ 20ഇടത്തും യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇഞ്ചോടിഞ്ച് പോരാട്ടം  

Posted by - May 23, 2019, 10:36 am IST 0
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 ഇടത്തും യുഡിഎഫ് മുന്നേറ്റം. പത്തനം തിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്ത്…

ഭൂമി ഇടപാടിൽ  കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്‌

Posted by - Nov 5, 2019, 05:53 pm IST 0
കൊച്ചി:  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെ കേസെടുത്തു . കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍  വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും  

Posted by - Feb 8, 2020, 04:47 pm IST 0
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതായിരിക്കും.  അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുതിർന്ന…

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള വിശ്വാസിത തകർക്കാൻ അനുവദിക്കില്ല: ഗവർണ്ണർ 

Posted by - Dec 4, 2019, 01:51 pm IST 0
തിരുവനന്തപുരം: മന്ത്രി  കെ.ടി. ജലീല്‍ നിയമ വിരുദ്ധമായി ഇടപെട്ട് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടി തെറ്റാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ഗവര്‍ണറുടെ സെക്രട്ടറി അന്വേഷണ…

Leave a comment