അപ്രോച്ച് റോഡില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും മറ്റത്താന്‍കടവ് പാലം നോക്കുകുത്തിയായി  

100 0

തൃപ്പൂണിത്തുറ:കോടികള്‍ മുടക്കിയ പാലം ശാപമോക്ഷം കാത്ത് കിടക്കുന്നു. 5.75 കോടി മുടക്കിയ  മറ്റത്താംകടവ് പാലമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡുകളുടെ പണിപൂര്‍ത്തീകരിക്കാത്തതിനാല്‍ ശാപമോക്ഷം കാത്ത് കിടക്കുന്നത്.  മുളന്തുരുത്തി, ആമ്പലൂര്‍, ഉദയംപേരൂര്‍ തുടങ്ങി 3  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്  മറ്റത്താംകടവ് പാലം. 3 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിരിക്കാത്തതിനാലാണ് പാലം ജനങ്ങള്‍ക്ക് പ്രയോജനം ഇല്ലാതെ കിടക്കുന്നത്.  

മുളന്തുരുത്തി – പെരുമ്പിള്ളിയില്‍ നിന്നും  50  മീറ്റര്‍ നീളവും, 10 മീറ്റര്‍ വീതിയുമുള്ള മറ്റത്താംകടവ് പാലം കോട്ടയം എറണാകുളം സംസ്ഥാന പാതയില്‍  ഉദയംപേരൂര്‍ പഞ്ചായത്തിലെ തെക്കന്‍ പറവൂരിലേക്കാണ് ബന്ധിപ്പിക്കുന്നത്.

പാലത്തിന്റെ ഇരുഭാഗത്തും പ്രവേശന പാതയായി അര കിലോമീറ്ററോളം അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. ഇലക്ഷന് മുന്‍പ് തന്നെ അപ്പ്രോച്ച് റോഡുകളുടെ പണി പൂര്‍ത്തീകരിക്കുമെന്ന്  എം.എല്‍.എ സ്വരാജ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയെങ്കിലും പൂര്‍ത്തീകരിക്കാനായിട്ടില്ല.       
2012 ജനുവരി 19ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് 2016 ഫെബ്രുവരി 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് പാലത്തിന്റെ ഉദ്ഘടനവും ഉദ്ഘാടനവും നിര്‍വ്വഹിച്ചത്.  പിറവം അസംബ്ലി നിയോജക മണ്ഡലത്തില്‍  ടി.എം.ജേക്കബ്ബ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് മറ്റത്താന്‍ കടവ് പാലം യാഥാര്‍ത്യമാക്കുകയെന്നത്.പിന്നീട്  വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ആ വാഗ്ദാനം നിറവേറ്റുകയായിരുന്നു.   

യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച  പാലം നിര്‍മ്മാണം പിന്നീട് നടന്ന  ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് മന്ത്രിയായതിന്  ശേഷം യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലാവധി   പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് അപ്രോച്ച് റോഡ് പൂര്‍ത്തീകരിക്കാതെ  തന്നെ പാലത്തിന്റെ ഉദ്ഘാടനം  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ച് ജനങ്ങള്‍ക്കായി പാലം തുറന്നു കൊടുക്കുകയായിരുന്നു.

പിന്നീട് തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മറ്റത്താന്‍കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡുകളുടെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ മുന്‍കൈ എടുത്തില്ല. ഇതോടെ കോടികള്‍ മുടക്കി പണിത മറ്റത്താന്‍കടവ് പാലം ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ ആവുകയും ഇത് വഴിയുള്ള  ഗതാഗതം എന്ന നാട്ടുകാരുടെ സ്വപനത്തിന്  തിരശീല വീഴുകയും ചെയ്തു. നിര്‍മ്മാണം  നീണ്ടതിനാല്‍ പഴയ എസ്റ്റിമേറ്റ് തുകക്ക് പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ തയ്യാറാവാത്തത് കാരണമാണ് അപ്പ്രോച്ച് റോഡുകളുടെ  പണി നിലയ്ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

പാലം പണിയുടെ ചുമതലക്കാരായ ബി.ആര്‍.ഡി.സി.കെ.യുടെ അവഗണനയും പ്രതികൂലമായി  ബാധിച്ചു. പ്രവേശന പാതക്ക് വീതിയുണ്ടെങ്കിലും   ഉദയംപേരൂര്‍ ഭാഗത്തേക്ക് 180 മീറ്റര്‍ നീളത്തിലും, 9 മീറ്റര്‍ വീതിയിലുമുള്ള റോഡ് പണി പൂര്‍ത്തീകരിക്കാന്‍  ഇനിയും 5 മീറ്റര്‍ വീതിയിലും , 180 മീറ്റര്‍ നീളത്തിലും  സ്ഥലം  ഏറ്റെടുത്തെങ്കില്‍ മാത്രമെ റോഡ് പൂര്‍ത്തിയാക്കി ഗതാഗതം ഗതാഗതം സുഗമമാക്കാന്‍ സാധിക്കുകയുളളു.
 നിലവില്‍ നാലു മീറററോളം വീതി മാത്രമാണ് ഉദയംപേരൂര്‍ ഭാഗത്തേക്കുള്ള റോഡിനുള്ളത്.
മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങളടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പാലവും, ഗതാഗതവും യാഥാര്‍ത്ഥ്യമാവുകയെന്നത്. പൂത്തോട്ട മേഖലയി ല്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍  ആമ്പലൂര്‍ ഭാഗത്ത് നിന്നുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നടക്കാവ് ചുറ്റി സഞ്ചരിച്ച് വേണം പൂത്തോട്ടയില്‍ എത്തിച്ചേരുവാന്‍.

Related Post

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST 0
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ…

ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ടില്‍ നിന്നും 25,000 രൂപ തട്ടിയെടുത്തു  

Posted by - May 23, 2019, 07:30 am IST 0
വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000…

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്

Posted by - Oct 23, 2019, 05:08 pm IST 0
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കാന്‍ ബുധനാഴ്ച  ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.  പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി…

കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ  തീവെച്ച് കൊലപ്പെടുത്തി; പൊള്ളലേറ്റ യുവാവും മരിച്ചു

Posted by - Oct 10, 2019, 10:12 am IST 0
കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവും മരിച്ചു. കാക്കനാട് അത്താണി  സ്വദേശിനിയായ  ദേവികയും, പറവൂര്‍…

മരട് വിവാദ ഫ്ലാറ്റുകളിൽ  വൈദ്യുതി, ജലവിതരണം നിർത്തലാക്കി

Posted by - Sep 26, 2019, 02:26 pm IST 0
കൊച്ചി : മരടിലെവിവാദ ഫ്ളാറ്റുകളിലെ  വൈദ്യുതിബന്ധം  കെഎസ്ഇ വിച്ഛേദിച്ചു. രാവിലെ അഞ്ച് മണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.  നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേസമയമാണ്…

Leave a comment