ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

104 0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 8.30 ഓടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാന്‍ ആരംഭിക്കും.  ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11 ശതമാനമാണ്.

കേരളത്തില്‍ മൊത്തം രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിക്കു പുറത്താണു ലോക്കല്‍ പൊലീസിന്റെ അധികാര പരിധി.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആവേശത്തില്‍ കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി തന്നെയെന്ന് ഉറപ്പിച്ചാണ് ബിജെപി നില്‍ക്കുന്നത്. ഫലം അനുകൂലമായാല്‍ ഇന്നു തന്നെ മന്ത്രിസഭാ രൂപീകരണ നീക്കങ്ങള്‍ തുടങ്ങാനാണ് ബിജെപി ആലോചന. ഈ മാസം 26ന് മോദിയുടെ സത്യപ്രതിജ്ഞയും പദ്ധതിയിടുന്നു. ഇന്ന് ഡല്‍ഹിയിലുണ്ടാവണമെന്നു കേന്ദ്ര മന്ത്രിമാര്‍ക്കു മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ നിര, യഥാര്‍ഥ ഫലം വരുമ്പോള്‍ പ്രവചനങ്ങളെല്ലാം തെറ്റുമെന്ന പ്രതീക്ഷയിലാണുള്ളത്. എന്‍ഡിഎയ്ക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ കക്ഷികളെയെല്ലാം കോര്‍ത്തിണക്കി ബിജെപി വിരുദ്ധ വിശാല മുന്നണി രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം. ഇതിനായി ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരേയും ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Related Post

ഒക്ടോബർ 22ന് രാജ്യവ്യാപക ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

Posted by - Oct 18, 2019, 08:56 am IST 0
ന്യൂ ഡൽഹി: ഈ മാസം 22ന് ബാങ്കുകൾ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ…

മഹാരാഷ്ട്രയിലെ പൽഘറിൽ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 5 പേര്‍ കൊല്ലപ്പെട്ടു

Posted by - Jan 12, 2020, 08:05 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറിൽ  കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സ്ഫോടനം.…

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted by - Jan 25, 2020, 09:45 pm IST 0
ന്യൂഡല്‍ഹി:  അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍. ബോക്‌സിങ് താരം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും വ്യവസായി  ആനന്ദ് മഹീന്ദ്ര,…

ബസ് കൊക്കയിലേക്ക് മറിഞ്ഞു; 23 പേര്‍ മരിച്ചു

Posted by - Dec 8, 2018, 11:46 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. 23 പേര്‍ മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍നിന്ന് ലോറാനിലേക്കുള്ള ബസാണ് മറിഞ്ഞത്. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്.…

ജാർഖണ്ഡിൽ ഹേമന്ത് സോറൻ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും   

Posted by - Dec 25, 2019, 09:46 am IST 0
റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സോറെൻറെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ…

Leave a comment