ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം: സുരക്ഷാ വേലി തകര്‍ത്തതായി പരാതി  

159 0

കൊല്ലം : ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം. സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതെ കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ത്തു. അപായ സൂചന നല്‍കാന്‍ നാട്ടിയിരുന്ന ചുവന്ന കൊടി കവര്‍ന്നു.ഞായര്‍ രാത്രിയിലാണു സംഭവം. ഒരു കിലോ മീറ്റര്‍ നീളത്തില്‍ റോപ്പും കഴയും ഉപയോഗിച്ചു കെട്ടിയിരുന്ന വേലിയാണു പൂര്‍ണമായി തകര്‍ത്തത്. റോപ്പ് അറുത്തു നശിപ്പിച്ചു. കൊച്ചുപിലാംമൂടിനു സമീപം ലിങ്ക് റോഡ് മുതല്‍ ആയിരുന്നു വേലി കെട്ടിയിരുന്നത്. ലിങ്ക് റോഡ് ഭാഗത്ത് ഒട്ടേറെപ്പേര്‍ അപകടത്തില്‍പ്പെടാറുണ്ട്.

ഏതാനും ദിവസമായി രാത്രിയില്‍ സുരക്ഷാ വേലി തകര്‍ക്കുന്നുണ്ടായിരുന്നു. ലൈഫ് ഗാര്‍ഡുമാര്‍ രാവിലെ വേലി പുനര്‍നിര്‍മിക്കുകയായിരുന്നുസംസ്ഥാനത്ത് ഏറ്റവും അപകടകരമായ ബീച്ച് ആണ് കൊല്ലം. 10 വര്‍ഷത്തിനിടയില്‍ 74 പേരാണ് ഇവിടെ മരിച്ചത്.

Related Post

ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിക്ക് ചെക്ക് ഡാം ഒരുങ്ങുന്നു    

Posted by - May 11, 2019, 10:44 pm IST 0
കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ നെല്ലറകളില്‍ വേനല്‍ക്കാലത്തും സമൃദ്ധമായി ജലമെത്തിക്കാന്‍ ചെക്ക്ഡാം തയ്യാറാകുന്നു. പള്ളിക്കലാറിലാണ് കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പുതിയ തടയണയുടെ നിര്‍മാണം. പള്ളിക്കലാറ്റില്‍ തൊടിയൂര്‍ പാലത്തിന് തെക്കുഭാഗത്തായി…

കൊല്ലത് മകന്‍ അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Posted by - Oct 14, 2019, 01:48 pm IST 0
കൊല്ലം:  മാതാവിനെ മകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചെമ്മാം മുക്ക് ക്രിസ്തുരാജ് സ്‌കൂളിന് സമീപം പട്ടത്താനം നീതി നഗര്‍  കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശന്റെ…

കൊല്ലത്ത് നാലുവയസുകാരി അമ്മയുടെ മർദനമേറ്റ് മരിച്ചു

Posted by - Oct 6, 2019, 03:26 pm IST 0
കൊല്ലം: അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു.  ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ്  കുട്ടിയെ യുവതി മർദിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം നടന്നത് .  കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റതിന്റെ…

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥയോടു തട്ടിക്കയറി; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി  

Posted by - May 23, 2019, 10:13 am IST 0
കടയ്ക്കല്‍ : റേഷന്‍കട പരിശോധിക്കാനെത്തിയ വനിതാ സിവില്‍ സപ്ലൈസ് ഇന്‍സ്‌പെക്ടറോടു പരുഷമായി സംസാരിച്ചതു കണ്ടു നിന്ന സ്ത്രീയുടെ പരാതിയില്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടയ്ക്കലിലാണു സംഭവം.…

കൊല്ലം കോർപറേഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു 

Posted by - Sep 26, 2019, 02:48 pm IST 0
കൊല്ലം : കനത്ത മഴ മൂലം  കൊല്ലം കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും  കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.  ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും…

Leave a comment