യൂറോപ്പില്‍ വിലക്കയറ്റത്തില്‍ പതറി ജനങ്ങള്‍  

44 0

ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ കുതിക്കുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 2.2 ശതമാനം വിലക്കയറ്റമാണ് ഈ മാസം ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഈ അസാധാരണ വിലക്കയറ്റം കാണിക്കുന്നത്.

യൂറോപ്പിലെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ താഴെ പറയുന്നവയാണ്. ഹീറ്റിംങ്ങ് ഓയില്‍ 35.6 ; പെട്രോള്‍, ഡീസല്‍ 17.6; സൂപ്പര്‍ പെട്രോള്‍ 11.8. ആഹാരസാധനങ്ങള്‍, സസ്യ-പലചരക്കുകളില്‍ 2.8; വീട്ട് വാടക 1.5.

സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിയില്ലാത്തവര്‍ക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ തികച്ചും ദാരിദ്യത്തില്‍ ആണെന്ന് ജര്‍മന്‍ പെന്‍ഷനേഴ്സ് സംഘടന പറഞ്ഞു. ജര്‍മനിയിലെ പ്രവാസികളെയും ഈ റിക്കോര്‍ഡ് വിലവര്‍ദ്ധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

Related Post

ജര്‍മനിയില്‍ കടക്കെണിയിലായവരുടെ എണ്ണം ഏഴ് മില്യണ്‍ ആയി  

Posted by - May 23, 2019, 05:09 pm IST 0
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും പുതിയ സ്റ്റാറ്റിക്സ് അനുസരിച്ച് കടബാദ്ധ്യതരുടെ എണ്ണം ഏഴ് മില്യണ്‍ ആയി വര്‍ദ്ധിച്ചു. ജര്‍മനിയിലെ തൊഴിലില്ലായ്മക്ക് കുറവ് വന്നെങ്കിലും സാധാരണക്കാരുടെ കടം വര്‍ദ്ധിക്കുകയാണ്. വീടുകളുടെ…

യുക്മ ദേശീയ നേതൃത്വ സമ്മേളനവും പരിശീലന കളരിയും ബര്‍മിംഗ്ഹാമില്‍ നടന്നു  

Posted by - May 23, 2019, 05:11 pm IST 0
ലണ്ടന്‍: യുക്മ പുതിയ പ്രവര്‍ത്തനവര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയായി. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മേയ് 11 ന്…

Leave a comment