നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും ഏറെഗുണങ്ങള്‍ ഉണ്ട്. ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നായാണു മുരിങ്ങയ്ക്കായ അറിയപ്പെടുന്നത്.
മുരിങ്ങ ഇല കൊണ്ടുള്ള തോരനും, മുരിങ്ങ ഇല പുളിശ്ശേരിയുമെല്ലാം നാട്ടിന്‍ പുറത്തെ ഇഷ്ടവിഭവമാണ്. മുരിങ്ങ പൂവ് തോരനും ഔഷധ ഗുണം പ്രധാനം ചെയ്യുന്നു. മുരിങ്ങയ്ക്കായില്‍ അടങ്ങിരിക്കുന്ന ഒലീയിക് ആസിഡ് കൊളസ്‌ട്രോളിന്റെ തോതു കുറയ്ക്കും.സ്ഥിരമായി കഴിക്കുന്നതു കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിന് പുറമേ മുടിയുടെ വളര്‍ച്ചയ്ക്കു മികച്ച മാര്‍ഗമാണു മുരിങ്ങയ്ക്ക.
കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുരിങ്ങയ്ക്കാ പൗഡര്‍ ഒരു ആഴ്ച തുടര്‍ച്ചയായി കഴിക്കുന്നതു കുടലിനെ ബാധിക്കുന്ന കാന്‍സര്‍ മാറ്റും. സിങ്ക്, അയണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം എന്നിവ ധാരളമായി അടങ്ങിട്ടുള്ളതിനാല്‍ വിളര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങര്‍ക്കു പരിഹാരം ലഭിക്കും.