ഒരിക്കലും പിണങ്ങാതെ വഴക്കുണ്ടാക്കാതെ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന് ആര്‍ക്കെങ്കിലും അവകാശവാദമുയര്‍ത്താനാവുമോ? സാധിക്കില്ലെന്ന് ഏറെ ആലോചിക്കാതെ തന്നെ പറയാനാകും. എ്ന്നാല്‍ കലഹവും വെറുപ്പും പതിവാക്കിയാല്‍ അതുമതി വിവാഹബന്ധം തകരാന്‍. പലവിധ ഈഗോകളും കലഹങ്ങളും വരുമ്പോള്‍ ഇണകള്‍ക്ക് പരസ്പം വെറുപ്പാകും. ചിലപ്പോള്‍ വെറുമൊരു വാക്കുകൊണ്ടുപോലും വിവാഹബന്ധം താറുമാറായേകും.
പങ്കാളികള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് ചില കാര്യങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരവും പെരുമാറ്റവും എല്ലാം ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. ചില വാക്കുകള്‍ പോലും പങ്കാളികള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമ്പോള്‍ മറ്റു ചില വാക്കുകളാകട്ടെ ബന്ധം വഷളാക്കുകയാണ് ചെയ്യുക. പങ്കാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ എന്ന വാക്ക് എത്ര കൂടുതല്‍ പറയുന്നോ അത്രയും കൂടുതല്‍ അവരുടെ ബന്ധം ദൃഢമാകുമെന്നാണ് ഇപ്പോള്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അതുപോലെ തന്നെ പങ്കാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാകട്ടെ ഞാന്‍ എന്ന വാക്കാണ്. ഞാന്‍ എന്ന വാക്ക് പറയുമ്പോള്‍ രണ്ടുപേരും സ്വതന്ത്രരായ രണ്ടു വ്യക്തികളായാണ് ഇരുവര്‍ക്കും അനുഭവപ്പെടുന്നത്. എന്നാല്‍ നമ്മള്‍ എന്നു പറയുന്നതോടെ ഇത് ഒരുമയുടെ പ്രതീകമായി അനുഭവപ്പെടുന്നു. നമ്മള്‍ എന്ന വാക്ക് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പരസ്പരാശ്രയവും സ്നേഹവും വര്‍ധിക്കാന്‍ ഇടയാക്കും. അയ്യായിരത്തിലധികം പങ്കാളികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.