രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

187 0

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി തീരുമാനം സോണിയ നിരാകരിച്ചു.മുതിര്‍ന്ന നേതാക്കള്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തില്‍ പ്രവര്‍ത്തക സമിതി അന്തിമതീരുമാനം കൈക്കൊള്ളട്ടെയെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

പരമ്പരാഗതമായി നെഹ്രു കുടുംബം പ്രതിനിധാനം ചെയ്തുകൊണ്ടിരുന്ന അമേഠി മണ്ഡലത്തിലെ ദയനീയ തോല്‍വിയും രാഹുലിന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. അമേഠിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ തോറ്റത്. എന്നാല്‍ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച് രാഹുല്‍ വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.

തെരെഞ്ഞടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ അഭിനന്ദിച്ചിരുന്നു. അമേഠിയില്‍ തന്നെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും രാഹുല്‍ അഭിനന്ദനമറിയിച്ചു.'ഈ ദിനം തോല്‍വിയെ പറ്റി ആലോചിക്കാനുള്ള ഒരുദിവസമായി ഞാന്‍ കാണുന്നില്ല. അതിന് കാരണം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം ജനങ്ങളാണ് എടുത്തത്. ഒരു ഇന്ത്യന്‍ എന്ന നിലയില്‍ ജനവിധി താനും അംഗീകരിക്കുന്നുവെന്നായിരുന്നു തെരഞ്ഞടുപ്പിന് പിന്നാലെ രാഹുലിന്റെ പ്രതികരണം.

Related Post

മുല്ലപ്പെരിയാര്‍ കേസ്: തമിഴ്‌നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്  

Posted by - Mar 16, 2021, 10:34 am IST 0
ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍…

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Posted by - Jan 30, 2020, 03:59 pm IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക്  കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.…

വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

Posted by - Jul 13, 2018, 10:25 am IST 0
ചെന്നൈ: ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കോയമ്പത്തൂരിലെ കലൈ മകള്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ലോകേശ്വരി (19)യാണ്…

പ്രജ്ഞാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

Posted by - Nov 28, 2019, 02:03 pm IST 0
ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി വീണ്ടും ലോക്സഭയില്‍…

കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല 

Posted by - Mar 7, 2018, 08:12 am IST 0
കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല  വ്യാഴാഴ്ച ചേരാനിരിക്കുന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയിൽ കേരളത്തിന് നിരാശയ്‌ക്ക്‌സാധ്യത.ഇത്തവണ കേരളത്തിലേക്ക് പുതിയ വണ്ടികൾ ഓടാനുള്ള സാധ്യത വിരളമാണ് എന്ന് മധ്യ റെയില്‍വേ…

Leave a comment