ജാക്ക് ഡാനിയേല്‍ പുരോഗമിക്കുന്നു; ദിലീപിനൊപ്പം അര്‍ജുനും  

227 0

കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദിലീപ് നായക വേഷത്തിലെത്തുന്ന ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ തമിഴില്‍ നിന്നും അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നായകനിരതന്നെയാണ് അഭിനയിക്കുന്നത്. അതിഥി വേഷത്തിലാണ് അര്‍ജുനെത്തുന്നതെന്നാണ് സൂചന. ജയസൂര്യയാണ് സംവിധായകന്‍. അഞ്ജു കുര്യനാണ് നായിക. മാര്‍ച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ്. കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ശുഭരാത്രി, പറക്കും പപ്പന്‍, ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസര്‍ ഡിങ്കന്‍, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ടു കണ്‍ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയാണ് ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ദിലീപ് ചിത്രങ്ങള്‍.  നാദിര്‍ഷ, അരുണ്‍ ഗോപി തുടങ്ങിയവര്‍ക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചര്‍ച്ച നടക്കുകയാണ്. പ്രിയദര്‍ശന്‍ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രഫസര്‍ ഡിങ്കന്‍, ശുഭരാത്രി, ജാക്ക് ഡാനിയേല്‍ എന്നീ മൂന്നു ചിത്രങ്ങളുടെ ജോലികള്‍ ഒരേസമയം പുരോഗമിക്കുകയാണ്.

Related Post

മാമാങ്കം ചിത്രീകരണം അവസാനഘട്ടത്തിലേക്ക്; ഇരുപതേക്കറില്‍ പത്തുകോടി മുടക്കി സെറ്റ്;  

Posted by - May 14, 2019, 06:42 pm IST 0
കൊച്ചി: മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിന് ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാടുതറയും…

ഇട്ടിമാണിയിലെ ലാലേട്ടന്റെ മാര്‍ഗംകളി കാണാന്‍ ഓണം വരെ കാത്തിരിക്കണം  

Posted by - May 24, 2019, 05:56 pm IST 0
മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത്. മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍…

Leave a comment