സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം അയച്ചയാള്‍ക്ക് ചിന്മയിയുടെ മറുപടി  

565 0

ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ ഗായിക ചിന്മയി ഉന്നയിച്ച മീടു ആരോപണങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ ഇളക്കിമറിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മീ ടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ചിന്മയി ആണ്. മീ ടു ആരോപണത്തിന്റെ പേരില്‍ സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ വേട്ടയാടലുകളും ചിന്മയി നേരിടേണ്ടിവന്നു.

ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. അതിന് തെളിവായി കഴിഞ്ഞ ദിവസം ഒരാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിന്മയി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

നഗ്നചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെട്ട് ഒരു യുവാവ് ചിന്മയിക്ക് സന്ദേശം അയച്ചു. സന്ദേശത്തിന് ചിന്മയി നല്‍കിയ മറുപടിയാണ് രസകരം. ന്യൂഡ് ലിപ്സ്റ്റിക്കുകളുടെ ചിത്രങ്ങള്‍ അയാള്‍ക്ക് അയച്ചു കൊടുത്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം അയച്ച ഞരമ്പ് രോഗിക്ക് ചിന്മയി കടുത്ത മറുപടി നല്‍കിയത്.

Related Post

നീ തന്നെയാണ് ഇപ്പോഴും എറ്റവും സെക്സിയായ സ്ത്രീ!; സണ്ണി ലിയോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍്ന്ന് ഭര്‍ത്താവ്  

Posted by - May 13, 2019, 07:16 pm IST 0
ബോളിവുഡ് നടി സണ്ണി ലിയോണിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സണ്ണിക്കൊപ്പമുള്ള വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡാനിയേലിന്റെ ആശംസ.…

വസ്ത്രധാരണത്തിന് ക്ലാസെടുക്കാന്‍ വന്നവര്‍ക്ക് അതേഡ്രസിലുള്ള മറ്റൊരുചിത്രമിട്ട് കിടിലന്‍ മറുപടിയുമായി മാളവിക മോഹനന്‍  

Posted by - May 13, 2019, 07:05 pm IST 0
തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ വന്നവര്‍ക്ക് നടി മാളവിക മോഹനന്‍ കിടിലന്‍ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി നല്‍കിയിരിക്കുന്നത്. സ്ലീവ്…

Leave a comment