സന്തോഷകരമായ ദാമ്പത്യദീവിതത്തില്‍ ലൈംഗികത ഏറെ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഭക്ഷണവും ലൈംഗികതയും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ സ്വാധീനിക്കുന്നതുപോലെ തന്നെ ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലൈംഗിക ബന്ധം ആഗ്രഹിക്കുന്ന രാത്രികളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് പഠനങ്ങളില്‍ എടുത്തു പറയുന്നു. എന്തൊക്കെയാണെന്ന് നോക്കാം.
1. എനര്‍ജി ഡ്രിങ്കുകള്‍ നന്നല്ല. കുടിക്കുന്ന സമയം ആരോഗ്യം വര്‍ധിപ്പിക്കുമെങ്കിലും അതിനുശേഷം ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
2. പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് ലൈംഗിക തൃഷ്ണയെ കുറയ്ക്കും. കിടക്കയിലേയ്ക്കു പോകും മുമ്പ് പാല്‍ക്കട്ടികള്‍ കഴിവതും ഒഴിവാക്കുക.
3. രാത്രിയില്‍് പയര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമായേക്കാം. ചിലര്‍ക്ക് ഇത് വായുകോപത്തിനും ഇടയാക്കും.
4. കിടക്കും മുമ്പ് ഫ്രഞ്ച് ഫ്രൈസും ഒഴിവാക്കുക. ഇത് കൂടുതല്‍ കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ കുറയാന്‍ കാരണമാകും. രക്തയോട്ടവും കുറച്ചേക്കാം.