ബിജെപി ആസ്ഥാനത്ത് തിരക്കിട്ട മന്ത്രിസഭാരൂപീകരണ ചര്‍ച്ചകള്‍; പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം  

224 0

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരമെന്നു സൂചന. കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കുകയെന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശത്തിന് ആര്‍എസ്എസ് നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ട്. ബിജെപി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആര്‍എസ്എസ് നേതൃത്വവുമായും ബിജെപി നേതാക്കള്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയാണ്.

ബിജെപിക്കു വിജയം സമ്മാനിച്ച ഹിന്ദി മേഖലയില്‍നിന്നു തന്നെയായിരിക്കും കൂടുതല്‍ മന്ത്രിമാര്‍. അതേസമയം ദക്ഷിണേന്ത്യയ്ക്കും മികച്ച പ്രാതിനിധ്യം നല്‍കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മന്ത്രിമാരുണ്ടാവും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഒന്നാക്കി മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനും തീരുമാനമുണ്ടായേക്കും.

ഉത്തര്‍പ്രദേശില്‍നിന്ന് പത്തു മന്ത്രിമാര്‍ ഉണ്ടാവുമെന്നാണ് വിവരം. ബിഹാറില്‍നിന്ന് എട്ട്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ആറു വീതം, പശ്ചിമ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് മൂന്നു വീതം എന്നിങ്ങനെയായിരിക്കും മന്ത്രിമാരുടെ എണ്ണം. കേരളം, അസം, തെലങ്കാന എന്നിവയ്ക്കും പ്രാതിനിധ്യമുണ്ടാവും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. അനാരോഗ്യത്തെത്തുടര്‍ന്ന് ഒഴിവാകുന്ന അരുണ്‍ ജയ്റ്റ്ലിക്കു പകരം ധനവകുപ്പാവും അമിത് ഷായ്ക്കു നല്‍കുകയെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായി രാജ്നാഥ് സിങ് തന്നെ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വകുപ്പ് രാജ്നാഥ് സിങ്ങിനു തന്നെയായിരിക്കും. സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാവില്ല. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ, ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും.

Related Post

ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി; ആറുപേര്‍ മരിച്ചു; വീടുകള്‍ തകര്‍ന്നു; മഴയും മണ്ണിടിച്ചിലും  

Posted by - May 3, 2019, 03:02 pm IST 0
ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. രാവിലെ എട്ടുമണിക്ക് പുരിയില്‍ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്.  വീടുകള്‍ വ്യാപകമായി…

മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ വെന്തുമരിച്ചു

Posted by - May 5, 2018, 11:31 am IST 0
ന്യൂഡല്‍ഹി: പശ്​ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ തീപിടത്തത്തില്‍ മരിച്ചത്​. വെള്ളിയാഴ്​ച…

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

കൊറോണയെ നേരിടാന്‍ മുംബൈ നഗരം നിശ്ചലമായപ്പോൾ കുര്‍ള സ്‌റ്റേഷനില്‍ വന്‍ജനതിരക്ക്

Posted by - Mar 22, 2020, 12:47 pm IST 0
മുംബൈ: കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ഭീതിജനകമായ തിരക്കാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ പലതും നിർത്തലാക്കിയ  സാഹചര്യത്തിലാണ് കുര്‍ളയില്‍ ഈ അത്യപൂര്‍വ്വ തിരക്ക്.…

7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻ‌വലിക്കുന്നു 

Posted by - Dec 25, 2019, 05:16 pm IST 0
ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി  പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി…

Leave a comment