കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

52 0

കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

കൃഷി ആവശ്യാര്‍ത്ഥം വിവിധ ബാങ്കുകളില്‍നിന്ന് ദിനേശന്‍ ലോണ്‍ എടുത്തിരുന്നു. ഇതിന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതേസമയം ഇയാളുടെ വായ്പകളുടെ വിശദാംശങ്ങളെ സംബന്ധിച്ച് ബാങ്കുകളില്‍ നിന്ന് വിവരം ലഭ്യമായിട്ടില്ല.

Related Post

പി സി തോമസ് എന്‍ഡിഎ വിട്ടു; ജോസഫ് വിഭാഗം തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും  

Posted by - Mar 17, 2021, 06:41 am IST 0
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം,…

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST 0
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി…

പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് ഹൈക്കോടതി സ്റ്റേ

Posted by - Feb 27, 2020, 05:46 pm IST 0
കൊച്ചി: എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്  ഹൈക്കോടതിയുടെ സ്‌റ്റേ. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ…

സ്‌കൂള്‍ തുറക്കുന്നതു ജൂണ്‍ ആറിലേക്ക്മാറ്റാന്‍ തീരുമാനം  

Posted by - May 30, 2019, 05:09 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ 6ലേക്കു മാറ്റാന്‍ തീരുമാനിച്ചു. നേരെത്ത ഒന്നിനു തുറക്കാനാണ്‌നിശ്ചയിച്ചിരുന്നത്. എന്നാല്‍തൊട്ടടുത്ത ദിവസങ്ങളില്‍വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ്മന്ത്രിസഭയുടെ തീരുമാനം.മധ്യവേനലവധിക്കു ശേഷംവിദ്യാലയങ്ങള്‍ തുറക്കുന്നതുനീട്ടണമെന്ന് ആവശ്യപ്പെട്ടുപ്രതിപക്ഷം…

കേരളത്തില്‍ ഇന്നു മുതല്‍ കനത്ത മഴ  

Posted by - Jun 3, 2019, 06:26 am IST 0
തിരുവനന്തപുരം: അടുത്ത24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അധികം വൈകാതെതന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ്…

Leave a comment