ബിജെപി നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളയെ നിര്‍ത്തിപ്പൊരിച്ചു; കേന്ദ്രനേതൃത്വത്തിനും കടുത്ത അതൃപ്തി  

262 0

കൊച്ചി: ലോക്‌സഭാ തിരെഞ്ഞടുപ്പ് വിലയിരുത്തലിനായിചേര്‍ന്ന ബി.ജെ.പി സംസ്ഥാനകോര്‍ കമ്മിറ്റി യോഗത്തില്‍പ്രസിഡണ്ട് പി. എസ്. ശ്രീധരന്‍പിള്ളയെ നേതാക്കള്‍ നിര്‍ത്തിപൊരിച്ചു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു കുറച്ചത് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകളാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഒന്നടങ്കം കുറ്റപ്പെടുത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയ നേതാക്കള്‍തൃപ്തി പ്രകടിപ്പിച്ചെന്ന ശ്രീധരന്‍ പിള്ളയുടെ വാദവും കേന്ദ്രനേതൃത്വം തള്ളി. കോര്‍ കമ്മിറ്റി ആരംഭിക്കും മുന്നേ തന്നെഈ വാദം ദേശീയ സെക്രട്ടറിതള്ളി. സംസ്ഥാന ഘടകത്തിന്റെതിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തി ഇല്ലെന്നായിരുന്നു പ്രചരണത്തിന്റെ ചുമതലക്കാരനായ വൈ സത്യകുമാറിന്റെ പ്രതികരണം. എന്‍.എസ.്എസ്-എസ.്എന്‍.ഡി.പി വോട്ടുകള്‍, ഏകോപനമില്ലായ്മ മൂലംനഷ്ടമായെന്ന വിമര്‍ശനം കൂടിഉയര്‍ന്നതോടെ കോര്‍ കമ്മിറ്റിയില്‍സംസ്ഥാന അധ്യക്ഷന്‍ ഒറ്റെപ്പട്ടു. കേരളത്തില്‍ ഒരു സീറ്റുപോലും നേടാനാവാതെ പോയത് ദേശീയ നേതൃത്വത്തില്‍അതൃപ്തിക്ക് കാരണമായതോടെയാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. ശബരിമലവിഷയം സുവര്‍ണാവസരമാണെന്ന പിള്ളയുടെ പ്രസംഗംപാര്‍ട്ടിക്ക് വോട്ടു കുറച്ചെന്നാണ്‌കോര്‍ കമ്മറ്റിയുടെ സുപ്രധാനകണ്ടെത്തല്‍. അനുകൂല രാഷ്ട്രീയസാഹചര്യം ഉണ്ടായിട്ടും സംഘടനാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രസിഡന്റിനു കഴിഞ്ഞില്ലെന്നും സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി.എന്‍.എസ്.എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ട പോലെ ലഭിച്ചില്ല.ശബരിമല വിഷയത്തില്‍ 40ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത കെ. സുരേന്ദ്രന്‍ ശക്തമായ വിമര്‍ശനത്തിന് മുതിര്‍ന്നില്ല.സംസ്ഥാനത്തു സംഘടിതമായമോഡി വിരുദ്ധ പ്രചാരണമുണ്ടായെങ്കിലും ബി.ജെ.പിക്ക്എല്ലാ മണ്ഡലങ്ങളിലും നിലമെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്ന്‌സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.സംസ്ഥാന ബി.ജെ.പിയില്‍നേതൃമാറ്റത്തിന് വേണ്ടിയുള്ളമുറവിളികളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിനോട് ദേശീയ നേതൃത്വം എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കള്‍.കെ. സുരേന്ദ്രന്‍, പി. കെ. കൃഷ്ണദാസ് എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്.ശബരിമല സമര നായകന്‍ എന്ന നിലയില്‍ കെ. സുരേന്ദ്രന്തന്നെ നറുക്ക് വീഴാനാണ്‌സാധ്യത.അതിനിടെ, കോര്‍ കമ്മിറ്റിയോഗത്തില്‍ കേന്ദ്ര നേതൃത്വംകടുത്ത അതൃപ്തി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിനെമാറ്റണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേശീയനേതൃത്വം തീരുമാനിക്കും.സംസ്ഥാനത്ത് മൂന്ന് സീറ്റ്‌വരെ പ്രതീക്ഷിച്ചിരുന്നതായുംകേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ.സത്യകുമാര്‍ വ്യക്തമാക്കി.കേരളത്തിലെ ബി.ജെ.പിയുടെപരാജയത്തിന് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ്പ്രധാന കാരണമെന്നും സത്യകുമാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ബി.ജെ.പിക്ക് ഉണ്ടായവോട്ട് വര്‍ധന കേന്ദ്ര നേതൃത്വംനേട്ടമായി പരിഗണിക്കുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. വോട്ട് വര്‍ധന എന്നതിലപ്പുറം അനുകൂല സാഹചര്യങ്ങള്‍ ഏറെയുള്ള ഈ സാഹചര്യത്തില്‍ രണ്ടോ മൂന്നോ സീറ്റുകള്‍കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍സംസ്ഥാന ഘടകത്തിന് കൂട്ടുത്തരവാദിത്വം ആണുള്ളത് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെനിലപാട്. ഏറ്റവും അനുകൂലമായ സാഹചര്യം മുതലെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.ഇത് സംസ്ഥാന നേതൃത്വത്തില്‍സമഗ്രമായ അഴിച്ചുപണിക്ക്കാരണമാവുമെന്നാണ് സൂചന.നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ളകേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനത്തോട് പ്രതികരിച്ചു.

Related Post

വ്യാജരേഖ കേസില്‍ ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു  

Posted by - May 26, 2019, 09:38 am IST 0
കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ…

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

Posted by - Sep 12, 2019, 04:16 pm IST 0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസിന്റെ  ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു .…

നിലപാടില്‍ മാറ്റമില്ല; വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ഇനിയും തുടരും: പിണറായി  

Posted by - May 30, 2019, 05:05 am IST 0
തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. സ്ത്രീകളുടെ സംരക്ഷണത്തിനും നവോത്ഥാനസംരക്ഷണത്തിനും വേണ്ടിനിലകൊള്ളുമെന്നും വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയില്‍ ധനാഭ്യര്‍ഥനചര്‍ച്ചയ്ക്ക് മറുപടി…

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ  പ്രഖ്യാപനം 

Posted by - Oct 12, 2019, 03:00 pm IST 0
കുഴിക്കാട്ടുശ്ശേരി : വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ  ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു.  കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.…

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

Leave a comment