ചൈനക്കാര്‍ക്ക് ഡിംസം ബോണ്ട്, ജപ്പാന് സമുറായി, ഇന്ത്യയ്ക്ക് മസാല

232 0

നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത്ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ളബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ആദ്യമായി മസാലബോണ്ടുകള്‍ ഇറക്കിയതും ഐ.എഫ്.സിയാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി 1000 കോടി രൂപയാണ് അന്ന്‌സമാഹരിച്ചത്.

പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നുകരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര്‌നല്‍കിയത്. ഇന്ത്യയിലെ പ്രത്യേകതരം കറിക്കൂട്ടിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പേര്. ചൈനയും ഇത്തരത്തിലുള്ളബോണ്ട് ഇറക്കിയിട്ടുണ്ട്. ചൈനയിലെ പ്രധാന ഭക്ഷ്യവിഭവമായ ഡിംസംത്തിന്റെ പേരിലുള്ള ബോണ്ടാണ് ഡിംസംബോണ്ട്. ജപ്പാനും സമുറായി ബോണ്ട് ഇറക്കിയിട്ടുണ്ട്.ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനനുസരിച്ചുള്ള വിനിമയമാണ് മസാല ബോണ്ടില്‍ നടക്കുന്നത്. അതായയത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ചാണ് വിനിമയം നടക്കുന്നതെന്ന് ചുരുക്കം. അന്താരാഷ്ട്രവിപണിയില്‍ ഡോളറുമായുള്ള ഏറ്റക്കുറച്ചിലുകള്‍ ഈബോണ്ടുകളെബാധിക്കില്ല. അതേസയം നിക്ഷേപകര്‍ക്ക്‌നഷ്ടമുണ്ടായേക്കാം. എന്നാല്‍ മികച്ച റേറ്റിങ്ങുള്ള ഏജന്‍സികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കില്‍ ലാഭസാധ്യത മുന്നില്‍ക്കണ്ട് കമ്പനികള്‍ ഇവയില്‍ നിക്ഷേപം നടത്താറുണ്ട്.കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍‌സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പുറത്തിറക്കിയമസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപസമാഹരിക്കുകയും ചെയ്തു.

Related Post

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

വിപണിയില്‍ വാഴുന്നത് വ്യാജവെളിച്ചെണ്ണ; വഴുതിവീഴുന്നത് സാധാരണക്കാര്‍  

Posted by - May 13, 2019, 10:42 am IST 0
പുവാര്‍: നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിപണനവും വിപണിയില്‍ പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ…

അവയവങ്ങള്‍ ഇന്ത്യാക്കാരെ മറികടന്ന് വിദേശികള്‍ക്ക്; തമിഴ്‌നാട്ടില്‍ പുറത്തുവന്നത് വന്‍അവയവദാനതട്ടിപ്പ്  

Posted by - May 13, 2019, 10:48 am IST 0
തമിഴ്നാട്ടില്‍ വന്‍തോതിലുളള ഒരു അവയവദാന തട്ടിപ്പ് വെളിച്ചത്തായി. മസ്തിഷ്‌ക്ക മരണം സംഭവിച്ച രോഗികളില്‍ നിന്നും സ്വരൂപിച്ച ഹൃദയങ്ങള്‍ വെയിറ്റിങ് ലിസ്റ്റിലുളള ഇന്ത്യക്കാരെ മറികടന്ന് വിദേശികള്‍ക്ക് കൈമാറിയതായി കേന്ദ്ര…

മണ്ഡലകാലത്ത്‌  നിലക്കല്‍, പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി

Posted by - Nov 13, 2019, 04:55 pm IST 0
പത്തനംതിട്ട: ശബരിമല നട മണ്ഡലകാല പൂജകൾക്കായി നവംബർ 16ന് തുറക്കും. മണ്ഡലകാലത്തുള്ള  കെഎസ്ആർടിസി സർവീസ്  നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലക്കല്‍…

ഭക്ഷണോത്പന്നങ്ങളില്‍ കൃത്രിമ കളറുകള്‍; മലയാളിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 13, 2019, 10:56 am IST 0
തലശ്ശേരി: കേരളീയരുടെ തീന്‍മേശകളിലെത്തുന്ന ഭക്ഷണസാധനങ്ങളില്‍ ഭൂരിഭാഗവും കൃത്രിമ കളര്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുളളവയാണെന്ന് റിപ്പോര്‍ട്ട്. കറികളിലും മറ്റും ചേര്‍ക്കുന്ന ജീരകം മുതല്‍ മിക്ക പലവ്യഞ്ജനങ്ങളിലും കൃത്രിമ കളര്‍…

Leave a comment